സജീഷ് കുമാറിന് പ്രശംസയുമായി ഡി.ജി.പി
text_fields
തിരുവനന്തപുരം: ‘ഇതാണ് പൊലീസിന്‍െറ യഥാര്‍ഥമുഖം. സമയോചിതവും ധീരവുമായ നടപടിയിലൂടെ ഒരു ജീവന്‍രക്ഷിച്ച ഗ്രേഡ് അസി.സബ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാര്‍ കേരള പൊലീസിന് അഭിമാനമാണ്. ഈ മാതൃക എല്ലാവര്‍ക്കും പിന്തുടരാം.... ’ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ തന്‍െറ ഫേസ്ബുക് പേജില്‍ കുറിച്ച വാക്കുകളാണിത്. ആത്മഹത്യക്കുശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍പണയംവെച്ച് മുന്നിട്ടിറങ്ങിയ സജീഷിന് 3000 രൂപ പാരിതോഷികം നല്‍കാനും തീരുമാനിച്ചു. ഞായറാഴ്ച വൈകീട്ട് 6.30ന്, മണക്കാട് ഭാഗത്തുനിന്ന് 20 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ കാണ്‍മാനില്ളെന്ന് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചു. തുടര്‍ന്ന് പൊലീസ്അന്വേഷണം നടത്തി. കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പട്രോളിങ് ശക്തമാക്കി. രാത്രി 10.30 ഓടെ ഒരു പെണ്‍കുട്ടി കരമന പാലത്തിനു സമീപത്ത് നില്‍ക്കുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് ആറാം നമ്പര്‍ കണ്‍ട്രോള്‍ റൂം വാഹനം സ്ഥലത്തത്തെി. പെണ്‍കുട്ടി ആറ്റില്‍ ചാടുന്നതുകണ്ട സജീഷ് കുമാര്‍ കൂടെചാടി രക്ഷിക്കുകയായിരുന്നു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ സേനക്ക് അപമാനമാണെന്ന വിമര്‍ശങ്ങള്‍ക്കിടെയാണ് സജീഷ്കുമാറിന്‍െറ നടപടി. കിഴക്കേകോട്ടയില്‍ നാടോടി റോഡപകടത്തില്‍ മരിച്ചസംഭവത്തിലും കോവളത്ത് മുന്‍അംബാസഡര്‍ ടി.പി. ശ്രീനിവാസന് മര്‍ദനമേറ്റ സംഭവത്തിലും പൊലീസ് ഉദ്യോഗസ്ഥര്‍ പഴികേട്ടിരുന്നു.
കോവളത്തെ സംഭവം പൊലീസിന്‍െറ വീഴ്ചയാണെന്ന് പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ സമ്മതിച്ചിരുന്നു. ഇതിന്‍െറ നാണക്കേട് മാറുംമുമ്പ് സജീഷ്കുമാര്‍ നടത്തിയ ധീരമായ നടപടി സേനക്കൊന്നടങ്കം അഭിമാനമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.