ബാബു വീണ്ടും മന്ത്രിസ്ഥാനമേറ്റു; ആഗ്രഹിച്ചിരുന്നില്ളെന്ന് പ്രതികരണം
text_fieldsതിരുവനന്തപുരം: രാജി പ്രഖ്യാപിച്ച് 10ാം ദിവസം കെ. ബാബു വീണ്ടും മന്ത്രിക്കസേരയില്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം പ്രതിക്കൂട്ടില്‍ നില്‍ക്കവെയാണ് ധാര്‍മികതയുടെ പേരില്‍ രാജിവെച്ച ബാബുവിന്‍െറ തിരിച്ചുവരവ്. കഴിഞ്ഞ 23ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതുടര്‍ന്ന് ബാബു സമര്‍പ്പിച്ച രാജിക്കത്ത് മുഖ്യമന്ത്രി ഇതുവരെ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നില്ല. ഇതിനിടെ, രാജിക്കാധാരമായ വിജിലന്‍സ് കോടതി ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്യുകയായിരുന്നു. അതിനുപിന്നാലേ, മുഖ്യമന്ത്രിക്കും ആര്യാടനുമെതിരായ സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ് വന്നെങ്കിലും അതും ഹൈകോടതി സ്റ്റേ ചെയ്തു. ഇതോടെ, ബാബു രാജിയില്‍ ഉറച്ചുനിന്നാല്‍ മുഖ്യമന്ത്രിക്കും ആര്യാടനും രാജിവെക്കാതെ പിടിച്ചുനില്‍ക്കുക പ്രയാസമാകുമായിരുന്നു.
ഇന്നലെ പത്തേമുക്കാലോടെയാണ് ബാബു ചുമതലയേറ്റത്. മൂന്നാംനിലയിലുള്ള ഓഫിസിലേക്ക് ഗോവണി കയറിയാണ് അദ്ദേഹം എത്തിയത്. മന്ത്രിസഭയിലേക്ക് തിരിച്ചുവരണമെന്നത് തന്‍െറ ആഗ്രഹമായിരുന്നില്ല, യു.ഡി.എഫ് നിര്‍ദേശിച്ചതനുസരിച്ചാണ് തീരുമാനം മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. തുടങ്ങിവെച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം. ഏറ്റവും പ്രധാനം കണ്ണൂര്‍ വിമാനത്താവള നിര്‍മാണപ്രവര്‍ത്തനത്തിന്‍െറ പൂര്‍ത്തീകരണമാണെന്നും ബാബു പറഞ്ഞു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത എസ്. നായര്‍ ഉന്നയിക്കുന്ന പുതിയ ആരോപണങ്ങള്‍ക്കുപിന്നില്‍ ഗൂഢാലോചനയുണ്ട്. തൃശൂര്‍ വിജിലന്‍സ് കോടതിവിധി ഹൈകോടതി മരവിപ്പിച്ചതിലൂടെ തന്‍െറ നിരപരാധിത്വം തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.