അമിത് ഷായെ കാണുന്നകാര്യം തീരുമാനിക്കേണ്ടത് മാണി –കുമ്മനം
text_fields
കൊച്ചി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തണോ എന്നകാര്യം തീരുമാനിക്കേണ്ടത് കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മാണി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. പാര്‍ട്ടി വിട്ടുപോയവര്‍, ഇതര പാര്‍ട്ടികളിലുള്ളവര്‍ എന്നിങ്ങനെ ആര്‍ക്കും ബി.ജെ.പിയിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര പദ്ധതികളോട് സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന്‍െറ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് കേന്ദ്രത്തിലേക്ക് ബി.ജെ.പി പ്രതിനിധി സംഘത്തെ അയക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
വിമോചന യാത്രയുടെ ഭാഗമായി എറണാകുളത്തത്തെിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. ശബരിമല ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമാണ്. സംസ്ഥാന സര്‍ക്കാറിന്‍െറ നിഷേധാത്മക നിലപാടാണ് തടസ്സം. ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍െറ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ രമ നല്‍കിയ അപേക്ഷയില്‍ എന്തുകൊണ്ട് നടപടി എടുക്കുന്നില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. സി.പി.എമ്മും കോണ്‍ഗ്രസും രാഷ്ട്രീയ സഖ്യമായി ബി.ജെ.പിയെ നേരിടുന്ന അവസ്ഥയുണ്ടാകുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
അമിത് ഷായെ കാണാന്‍ തീരുമാനമില്ല –ജോസ് കെ. മാണി
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്താന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ളെന്ന് ജോസ് കെ. മാണി എം.പി. കേരള സന്ദര്‍ശനത്തിനിടെ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയും ഷായും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന പ്രചാരണം ചെയര്‍മാന്‍ തന്നെ നിഷേധിച്ചിട്ടുണ്ടെന്നും ജോസ് പറഞ്ഞു. എന്നാല്‍, കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുമെങ്കില്‍ രാഷ്ട്രീയം പരിഗണിക്കാതെ ആരുമായും സഹകരിക്കും. താന്‍ കോട്ടയത്ത് നടത്തിയ നിരാഹാരം അവസാനിപ്പിക്കാന്‍ ഇടപെട്ടത് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയാണ്. അദ്ദേഹം മുന്‍കൈയെടുത്താണ് കേന്ദ്രസര്‍ക്കാര്‍ റബര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയതെന്നും ജോസ്. കെ. മാണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.