ആയുര്‍വേദ ഉല്‍പന്നങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധം -പ്രധാനമന്ത്രി
text_fieldsകോഴിക്കോട്: ഹ്രസ്വ സന്ദര്‍ശനത്തിന് കേരളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട് നടക്കുന്ന ആഗോള ആയുര്‍വേദ ഫെസ്റ്റിന്‍റെ വിഷന്‍ കോണ്‍ക്ളേവ് ഉദ്ഘാടനം ചെയ്തു. ആയുര്‍വേദമുള്‍പ്പെടെയുള്ള പരമ്പരാഗത ഉല്‍പ്പന്നങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്രം പ്രതിജ്ഞാബന്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആയുര്‍വേദത്തെ ആധുനിക ഉല്‍പന്നങ്ങളുമായി കൂട്ടിയോജിപ്പിച്ച് വികസിപ്പിക്കുകയാണ് വേണ്ടത്. ആയുര്‍വേദത്തിലെ ഗുണനിലവാരത്തെ കുറിച്ച് ആശങ്കകളുണ്ട് ഇത് പരിഹരിക്കാന്‍ കേന്ദ്ര തലത്തില്‍ ആയുഷ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
11.50ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ നരേന്ദ്ര മോദി ഹെലികോപ്ടറില്‍ ആണ് കോഴിക്കോട് വിക്രം മൈതാനിയിലേക്ക് തിരിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഗവര്‍ണര്‍ പി. സദാശിവം, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കെ. മുഹമ്മദുണ്ണി എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് കരിപ്പൂരില്‍ അദ്ദേഹത്തെ സ്വീകരിച്ചു. പിന്നീട് നരേന്ദ്ര മോദിക്കൊപ്പം അതേ ഹെലികോപ്ടറില്‍ അവരും കോഴിക്കോട്ടേക്ക് തിരിച്ചു. അവിടെ നിന്ന് നേരെ എരഞ്ഞിപ്പാലത്തെ സ്വപ്ന നഗരിയിലെ വേദിയിലത്തെി.
12.50ന് ഇവിടെ നിന്ന് മടങ്ങിയ മോദി 1.05ന് വിക്രം മൈതാനിയില്‍ തിരിച്ചത്തെി കേരളത്തില്‍ നിന്ന് മടങ്ങി. കോഴിക്കോട് ആദ്യമായത്തെുന്ന പ്രധാനമന്ത്രിയുടെ സുരക്ഷക്കായി നഗരത്തില്‍ 1200 പൊലീസുകാരെയാണ് വിന്യസിച്ചത്. ഇതില്‍ 750 പൊലീസുകാര്‍ പ്രധാനമന്ത്രിയുടെ മാത്രം സുരക്ഷക്കുള്ളതാണ്. വിമാനത്താവളത്തിന്‍റെ സുരക്ഷാചുമതല ഡല്‍ഹിയില്‍ നിന്നത്തെിയ എസ്.പി.ജി വിഭാഗം ഏറ്റെടുത്തു. എസ്.പി.ജി അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് സുരക്ഷാ ചുമതല.
കനത്ത സുരക്ഷയിലാണ് നഗരം. ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ ഒരു മണിവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണവുമുണ്ടായിരുന്നു. സുരക്ഷ കണക്കിലെടുത്ത് ഈ പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.
കരിപ്പൂരില്‍ പ്രധാനമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനെതിരെ കരിപ്പൂരില്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം. ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും പെട്രോള്‍ വില കുറയ്ക്കാത്തതിനെതിരെയും രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വകീരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യൂത്ത് കോണഗ്രസ് മലപ്പുറം പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിപ്പൂരിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് വിമാനത്താവളത്തിനു പുറത്ത് നുഅ്മാന്‍ ജംഗ്ഷനില്‍ തന്നെ പൊലീസ് തടഞ്ഞു. ഇതേതുടര്‍ന്ന് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.