പാചകവാതകത്തിന് കടത്തുകൂലിത്തര്‍ക്കം വേണ്ട; വില എസ്.എം.എസിലൂടെയറിയാം
text_fieldsമഞ്ചേരി: പാചകവാതക വിതരണത്തിന് അമിതവില ഈടാക്കുന്നത് തടയാന്‍ ബുക്കിങ് സമയത്ത് ലഭിക്കുന്ന എസ്.എം.എസില്‍ വിലകൂടി രേഖപ്പെടുത്തുന്ന സമ്പ്രദായം സംസ്ഥാനത്ത് നടപ്പാവുന്നു. മലപ്പുറം വാഴക്കാട് സ്വദേശി മുഖ്യമന്ത്രിയുടെ സുതാര്യകേരളത്തില്‍ നല്‍കിയ പരാതിയും അതിലെ നിര്‍ദേശങ്ങളും പരിഗണിച്ചാണ് പുതിയ നടപടി.
എസ്.എം.എസ് രേഖയാണെന്നിരിക്കെ ഗ്യാസ് വിതരണ കേന്ദ്രത്തില്‍നിന്ന് ഉപഭോക്താവിന്‍െറ വീട്ടുപടിക്കലേക്കുള്ള ദൂരം കണക്കാക്കിയല്ല തുക ഈടാക്കുന്നതെങ്കില്‍ തെളിവുസഹിതം നിയമനടപടി സ്വീകരിക്കുകയും ചെയ്യാം.
എസ്.എം.എസ് പോലെ കാഷ്ബില്‍ നല്‍കാന്‍ ഗ്യാസ് ഏജന്‍സികളില്‍ വേണ്ടത്ര സൗകര്യങ്ങളില്ളെന്നാണ് സംസ്ഥാന തല കോഓഡിനേറ്റര്‍ സര്‍ക്കാറിനെ അറിയിച്ചത്. അമിതമായി വാങ്ങുന്ന വില ചരക്ക് കടത്തുകൂലിയാണെന്ന് വാദിക്കുകയും അതിന് കൃത്യമായി ബില്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന രീതിയായിരുന്നു.
ഗ്യാസ് ബുക് ചെയ്യുന്ന ഉപഭോക്താവിന് മറുപടിയായി ലഭിക്കുന്ന എസ്.എം.എസിലാണ് പാചകവാതകം എന്ന് വിതരണത്തിനത്തെുമെന്ന് അറിയിക്കാറ്. ഈ മറുപടിയോടൊപ്പം നല്‍കേണ്ട വിലയും ഉണ്ടാവും.
2016 ജനുവരി മുതല്‍ ഈ സംവിധാനം നടപ്പായി തുടങ്ങി. ഇത്തരത്തില്‍ നല്‍കുന്ന പണത്തിന് കാഷ്ബില്‍ കൂടി ഇ-മെയിലില്‍ അയച്ചുതരണമെന്ന് സുതാര്യകേരളത്തില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ജനുവരിയില്‍ ഗ്യാസ് ബുക് ചെയ്തവര്‍ക്ക് ഇത്തരത്തില്‍ എസ്.എം.എസ് ലഭിച്ചുതുടങ്ങി. 2015 നവംബറിലാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് തീരുമാനമെടുത്ത് ഉത്തരവിറക്കിയത്. എല്ലാ ജില്ലകളിലും കടത്തുകൂലിയുടെ ഏകീകൃത നിരക്ക് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ ഗ്യാസ് ഏജന്‍സി ഓഫിസില്‍നിന്ന് അഞ്ച് കി.മി ദൂരത്തിന് ഉപഭോക്താവില്‍നിന്ന് യാത്രാക്കൂലി വാങ്ങാന്‍ പാടില്ല. അഞ്ച് കി.മി മുതല്‍ പത്ത് കി.മി വരെ ദൂരത്തിന് 30 രൂപയും പത്ത് മുതല്‍ 15 വരെ കി.മി ദൂരത്തിന് 35 രൂപയും 15-20 കി.മി ദൂരത്തിന് 45 രൂപയുമാണ് നിയമാനുസൃതം ഈടാക്കാന്‍ കഴിയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.