വക്കത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം: ഒരാൾ പിടിയിൽ
text_fieldsആറ്റിങ്ങല്‍: തിരുവനന്തപുരം വക്കത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ. ഇന്ന് രാവിലെയാണ് വക്കം സ്വദേശി വിനായകിനെ പൊലീസ് പിടികൂടിയത്. യുവാവിനെ മർദിച്ച ശേഷം ജില്ല വിട്ട സംഘത്തിന്‍റെ മൊബൈൽ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് വിനായകിനെ കുടുക്കിയത്. മറ്റ് മൂന്ന് പേർക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ചയാണ് ബൈക്കിലെത്തിയ വക്കം മണക്കാട് വീട്ടില്‍ ഷെബീർ, സുഹൃത്ത് ഉണ്ണിക്കൃഷ്ണന്‍ എന്നിവരെ പട്ടാപ്പകല്‍ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി നാലംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചത്. തോപ്പിക്കവിളാകം റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു സംഭവം. തലക്കും ശരീരത്തിനും ക്രൂരമർദനമേറ്റ ഷെബീർ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച മരണമടഞ്ഞു. ഉണ്ണിക്കൃഷ്ണന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
രണ്ടു പ്രദേശങ്ങളിലുള്ളവര്‍ തമ്മില്‍ നാളുകളായി നിലനില്‍ക്കുന്ന പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഷെബീറിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.