Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ: സത്യം തെളിയും;...

സോളാർ: സത്യം തെളിയും; ഫേസ്ബുക്ക് പോസ്റ്റുമായി ചാണ്ടി ഉമ്മൻ

text_fields
bookmark_border
സോളാർ: സത്യം തെളിയും; ഫേസ്ബുക്ക് പോസ്റ്റുമായി ചാണ്ടി ഉമ്മൻ
cancel

കോഴിക്കോട്: സോളർ കേസിൽ സരിത നായരുടെ ആരോപണം നേരിടുമ്പോൾ തന്നെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ച് ചാണ്ടി ഉമ്മന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. "പീഡിപ്പിച്ച് അവര്‍ക്കെന്നെ തകർക്കാം, എല്ലുകൾ നുറുക്കാം, കൊലപ്പെടുത്താം. അവർക്ക് എന്‍റെ മൃതദേഹം ലഭിക്കുമെങ്കിലും ഞാൻ വിധേയനാവില്ല" എന്ന ഗാന്ധി സന്ദേശമാണ് ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചത്.

പരസ്യ വിചാരണക്ക് വിധേയനാവുമ്പോൾ ഈ വാക്കുകളാണ് തനിക്ക് ആശ്വാസമാവുന്നത്. സോളാർ എന്നല്ല ഒരു വ്യവസായ സംരംഭത്തിലും ഇതുവരെ താൽപര്യം കാണിച്ചിട്ടില്ല. ചോദ്യം ചെയ്യപ്പെടാവുന്ന വ്യക്തിത്വമുള്ള ചിലർ നിയമപ്രക്രിയയെ തകിടം മറിക്കാനുള്ള ശ്രമങ്ങളെ നിയമം കൊണ്ടു തന്നെയാണ് നേരിടേണ്ടത്. സത്യം തെളിയുമെന്നും ചാണ്ടി ഉമ്മൻ പോസ്റ്റിൽ പറ‍യുന്നു.

സരിത നായരുടെ ആരോപണങ്ങൾക്കെതിരെ ചാണ്ടി ഉമ്മൻ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേരത്തെ അറിയിച്ചിരുന്നു. സോളാര്‍ കമീഷനില്‍ മൊഴി നല്‍കിയ ശേഷം സരിത മാധ്യമ പ്രവര്‍ത്തകരോട് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് മാനനഷ്ടക്കേസ് നല്‍കുക.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

 

 

They may torture my body, break my bones, even kill me. Then they will have my dead body, but not my obedience," -...

Posted by Chandy Oommen on Monday, February 1, 2016
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chandi oommen
Next Story