ബോയ്സ്, ഗേള്‍സ് സ്കൂളുകള്‍ പുനര്‍ നാമകരണം ചെയ്യണം –ബാലാവകാശ കമീഷന്‍
text_fieldsമലപ്പുറം: മിശ്ര സ്കൂളുകളായിട്ടും നിലവില്‍ ബോയ്സ്, ഗേള്‍സ് സ്കൂളുകള്‍ എന്ന പേരിലറിയപ്പെടുന്നവയുടെ പേരുകള്‍ പുനര്‍ നാമകരണം ചെയ്യാന്‍ സംസ്ഥാന ബാലാവകാശ കമീഷന്‍ ഉത്തരവ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പഠിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ കീഴിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്യാനാണ് ബാലാവകാശ കമീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ ഗ്ളോറി ജോര്‍ജ്, എന്‍. ബാബു എന്നിവര്‍ ഉത്തരവിട്ടത്.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ അധ്യയന വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31നകം പുനര്‍നാമകരണം ചെയ്യുന്ന നടപടി പൂര്‍ത്തിയാക്കണമെന്നും കമീഷന്‍ ഉത്തരവില്‍ പറയുന്നു. ഇത്തരത്തിലുള്ള സ്കൂളുകളില്‍ പഠിക്കുന്ന എതിര്‍ ലിംഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് തങ്ങള്‍ ഏത് സ്കൂളില്‍ പഠിക്കുന്നുവെന്ന് പറയുന്നതിന് പോലും മടി കാണിക്കുന്നതായി ഉത്തരവില്‍ പറയുന്നു.
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളിലും മറ്റ് രേഖകളിലും മേല്‍പ്രകാരം ബോയ്സ്, ഗേള്‍സ് സ്കൂളുകള്‍ എന്ന് നാമകരണം ചെയ്യുന്നത് ഭാവിയിലും ഇവര്‍ക്ക് പ്രശ്നമുണ്ടാക്കുമെന്ന് കാണിച്ച് ജില്ലാ ശിശു സംരക്ഷണ ഓഫിസറുടെ നേതൃത്വത്തിലാണ് ബാലാവകാശ കമീഷനെ സമീപിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗേള്‍സ്, ബോയ്സ് സ്കൂളുകളെന്ന പേരിലായിരിക്കും അറിയപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പഠിക്കുന്ന വിദ്യാലയങ്ങളായി ഇത്തരം സ്ഥാപനങ്ങള്‍ മാറിയതിനാല്‍ പേരിലും മാറ്റം വരണം. അല്ലാത്ത പക്ഷം ഇത്തരം സ്കൂളുകിലെ വിദ്യാര്‍ഥികള്‍ക്ക് മാനസിക സംഘര്‍ഷം അനുഭവിക്കുമെന്ന വാദം തള്ളിക്കളയാനാകില്ളെന്നും കമീഷന്‍ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.