അമ്മയെ മറന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷന്‍
text_fieldsതിരുവനന്തപുരം: അമ്മയെ വൃദ്ധസദനത്തില്‍ ഉപേക്ഷിച്ചശേഷം മരണസമയത്തുപോലും തിരിഞ്ഞുനോക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷന്‍ സര്‍ക്കാറിനും സംസ്ഥാന പൊലീസ് മേധാവിക്കും കലക്ടര്‍ക്കും കത്ത് നല്‍കി. ഇവര്‍ക്കെതിരെ എന്ത് നടപടി എടുത്തു എന്നത് സംബന്ധിച്ച് 14 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പയ്യന്നൂരില്‍ ആയുര്‍വേദ ഡോക്ടറായ മകള്‍ക്കെതിരെയും കണ്ണൂരിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ മകനെതിരെയുമാണ് പരാതികളുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ കമീഷന്‍ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 24നാണ് കടയ്ക്കാവൂര്‍ സ്വദേശിയായ സുധാദേവി (74) ആനയറ ശ്രീനാരായണ വനിതാ സമിതിയുടെ വൃദ്ധ സദനത്തില്‍ (തപസ്യ) മരിച്ചത്. ചെറുപ്പത്തിലേ ഭര്‍ത്താവ് ഉപേക്ഷിച്ച സുധാദേവി തേക്കുംമൂട്ടില്‍ തയ്യല്‍ക്കട നടത്തിയാണ് മക്കളെ വളര്‍ത്തിയത്. തുടര്‍ന്ന് മക്കള്‍ക്കൊപ്പം കണ്ണൂരില്‍ താമസിക്കവേയാണ് അഭിപ്രായവ്യത്യാസത്തത്തെുടര്‍ന്ന് തിരുവനന്തപുരത്തത്തെുന്നത്. ഇവരെ തപസ്യയിലാക്കിയശേഷം പിന്നീട് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. അവസാനകാലത്ത് മക്കളെ കാണണമെന്ന് സുധാദേവി ആഗ്രഹം പ്രകടിപ്പിച്ചതിനത്തെുടര്‍ന്ന് അന്തേവാസികളടക്കം മക്കളെ ബന്ധപ്പെട്ടെങ്കിലും ഇരുവരും കാണാന്‍ താല്‍പര്യമില്ളെന്ന് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരും കണ്ണൂര്‍ ഡി.എം.ഒയും ഇടപെട്ടാണ് സംസ്കാരച്ചടങ്ങുകള്‍ക്ക് ഇരുവരെയും ശാന്തികവാടത്തില്‍ എത്തിച്ചത്. ഇരുവരുടെയും പ്രവൃത്തി മനുഷ്യത്വവിരുദ്ധവും നിലവിലെ നിയമത്തോടുള്ള വെല്ലുവിളിയുമാണെന്നും കമീഷന്‍ നല്‍കിയ കത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.