പറക്കലിനിടെ വിമാനത്തില്‍ സ്ഫോടനം; യാത്രക്കാര്‍ രക്ഷപ്പെട്ടു
text_fieldsമൊഗാദിശു (സോമാലിയ): പറക്കുന്നതിനിടെ ബോംബ് പൊട്ടി വിമാനത്തിന് തുള വീണു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. സോമാലി തലസ്ഥാനമായ മൊഗാദിശുവില്‍നിന്ന് ജിബൂതിയിലേക്ക് പോയ വിമാനത്തിലാണ് സ്ഫോടനമുണ്ടായത്. മൊഗാദിശു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 74 യാത്രക്കാരുമായി പറന്നുയര്‍ന്ന് പതിനായിരം അടി മുകളിലത്തെിയപ്പോഴാണ് സംഭവം. തുടര്‍ന്ന് വിമാനത്തിന്‍െറ മധ്യഭാഗത്ത് വലിയ തുള വീഴുകയും ശക്തമായ കാറ്റ് അകത്തേക്ക് പ്രവഹിക്കുകയുമായിരുന്നു. വിമാനത്തിന്‍െറ നിയന്ത്രണം നഷ്ടപ്പെടുത്താതെ പൈലറ്റ് അതിസാഹസികമായി വിമാനം തിരിച്ചിറക്കി. സ്ഫോടനത്തിന്‍െറ ഭാഗമായുണ്ടായ തീപ്പിടിത്തത്തില്‍ വിന്‍ഡോ സീറ്റില്‍ ഇരുന്ന യാത്രക്കാരന് ഗുരുതരമായി പൊള്ളലേല്‍ക്കുകയും രണ്ട് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഒൗദ്യോഗിക വിവരം. എന്നാല്‍, വിമാനത്താവള പരിസരത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ ഒരാളെ കണ്ടത്തെിയതായും റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ സ്ഫോടനത്തെ തുടര്‍ന്ന് വിമാനത്തിലുണ്ടായ തുളയിലൂടെ തെറിച്ചു വീണതാകാമെന്നാണ് സംശയിക്കുന്നത്.
മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍ ചില യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണോ സ്ഫോടനമെന്നും സംശയിക്കുന്നുണ്ട്. അത് ബോംബ് തന്നെയാണെന്ന് കരുതുന്നതായി പൈലറ്റ് വ്ളാദിമിര്‍ വൊഡൊപിവക് പറഞ്ഞു. തന്‍െറ സര്‍വിസിനിടയില്‍ ആദ്യത്തെ സംഭവമാണിത്. അത് ഓര്‍ക്കുമ്പോള്‍ തന്നെ ഭയമാകുന്നു. സ്ഫോടനത്തിലുണ്ടായ തുളയിലൂടെ ശക്തമായ സമ്മര്‍ദമാണ് വിമാനത്തിനകത്തേക്ക് പ്രവഹിച്ചത്. അല്‍പ നേരത്തേക്ക് ഒന്നും വ്യക്തമായിരുന്നില്ല. യാത്രക്കാര്‍ ശ്വാസം കിട്ടാതെ പിടയുന്നതാണ് കണ്ടത്. എന്നാല്‍, വിമാനത്തിന്‍െറ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നില്ല. മനോനില വീണ്ടെടുത്ത് യാത്രക്കാരോട് ഓക്സിജന്‍ മാസ്ക് ധരിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് വിമാനം അതിവേഗം തിരിച്ച് മൊഗാദിശു അന്താരാഷ്ട്ര വിമാനത്താവളത്തില്‍തന്നെ തിരിച്ചിറക്കി -64കാരനായ വ്ളാദിമിര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.