ശ്രുതിയുടെ പഠനത്തിന് നാല് ലക്ഷം
text_fieldsതിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ശ്രുതിയുടെ പഠനത്തിന് നാല് ലക്ഷം രൂപ കൂടി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കാസര്‍കോട് വാണി നഗറില്‍ താരാനാഥ് ബാബുവിന്‍െറ മകള്‍ ടി. ശ്രുതിക്ക് എന്‍ഡോസള്‍ഫാന്‍ പാക്കേജിന് പുറമെയാണ് സഹായം നല്‍കുന്നത്.
ഇരുകാലിനും സ്വാധീനമില്ലാത്ത ശ്രുതിക്ക് കര്‍ണാടക സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹോമിയോ പഠനത്തിന് പ്രവേശം ലഭിച്ചിരുന്നു. ഫീസും മറ്റ് ചെലവുകളും വഹിക്കാന്‍ നിര്‍വാഹമില്ളെന്ന ജില്ലാ കലക്ടറുടെ കൂടി റിപ്പോര്‍ട്ട് പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം.
എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി ശ്രുതിക്ക് നേരത്തേ സഹായം നല്‍കിയിരുന്നു. അതിനിടെ പഠനച്ചെലവ് ഏറ്റെടുക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ളെന്ന് ആരോപിച്ച് ശ്രുതിയുടെ ഭര്‍ത്താവ് ജഗദീഷ് കഴിഞ്ഞദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
അരിവാള്‍ രോഗം ബാധിച്ചവര്‍ക്ക് നല്‍കുന്ന 2000 രൂപയുടെ പെന്‍ഷന്‍ പൊതുവിഭാഗത്തിലുള്ള രോഗികള്‍ക്ക് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. രണ്ടായിരത്തോളം രോഗികള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് വ്യാഴാഴ്ച ആരംഭിക്കുന്ന സ്പെഷല്‍ ഒളിമ്പിക്സിന് 50 ലക്ഷം രൂപയുടെ സഹായം നല്‍കും.
കാസര്‍കോട് വെള്ളരിക്കുണ്ട് പ്രകാശ് എസ്റ്റേറ്റിന്‍െറ ഭൂമി വാങ്ങിയവരില്‍നിന്ന് നികുതി പരിക്കും.
നിയമതടസ്സമുള്ളതിനാല്‍ നികുതി പിരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ശാശ്വതമായി പ്രശ്നം പരിഹരിക്കാന്‍ പുതിയ നിയമനിര്‍മാണം വേണം. അതുവരെ നികുതി വാങ്ങാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.