ബിയര്‍, വൈന്‍ പാര്‍ലറുകളിലൂടെ സ്പിരിറ്റ് ഒഴുകുന്നു; എക്സൈസ് നോക്കുകുത്തി
text_fieldsതൃശൂര്‍: സംസ്ഥാനത്തെ ബിയര്‍, വൈന്‍ പാര്‍ലറുകളിലൂടെ വ്യാപകമായി സ്പിരിറ്റ് ഒഴുകുന്നു. സര്‍ക്കാറിന്‍െറ മദ്യനയത്തിന്‍െറ അടിസ്ഥാനത്തില്‍ ബാറുകള്‍ ബിയര്‍, വൈന്‍ പാര്‍ലറുകളാക്കിയതിന്‍െറ മറവിലാണ് മദ്യമാഫിയ സ്പിരിറ്റ് ഒഴുക്കുന്നത്. ബാറുകളില്‍ വിതരണം ചെയ്തിരുന്ന വിദേശമദ്യത്തേക്കാള്‍ വീര്യമുള്ള ബിയറും വൈനും ഇവിടങ്ങളിലൂടെ വിറ്റഴിക്കുന്നു. ഇവയുടെ വീര്യം പരിശോധിക്കാനോ മറ്റ് നടപടികള്‍ക്കോ എക്സൈസ് വകുപ്പ് മുതിരുന്നില്ല.
സര്‍ക്കാറും ബാറുടമകളും തമ്മില്‍ കേസ് നിലനില്‍ക്കുന്നതിനിടെ ബിയര്‍ പാര്‍ലറുകളില്‍ പരിശോധന നടത്തിയാല്‍ സര്‍ക്കാര്‍ പകപോക്കുകയാണെന്ന് വ്യാഖ്യാനിക്കപ്പെടുമെന്ന് ഭയന്നാണ് എക്സൈസ് വകുപ്പ് പരിശോധനക്ക് മടിക്കുന്നത്. ചില ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ ബിയറും വൈനും സ്പിരിറ്റും കലര്‍ത്തി പ്രത്യേക പാനീയങ്ങളും വില്‍ക്കുന്നുണ്ട്. ഇതിനായി കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നു.
ബാറുകള്‍ പൂട്ടിയതിനത്തെുടര്‍ന്ന് കുറച്ച് ദിവസങ്ങളില്‍ വൈന്‍, ബിയര്‍ പാര്‍ലറുകളില്‍ എത്തുന്നവരുടെ എണ്ണം കുറവായിരുന്നു. കച്ചവടം ഇടിയുമെന്നായതോടെയാണ് ബിയര്‍ നിര്‍മാണ കമ്പനികളുടെ കൂടി പിന്തുണയോടെ വീര്യം കൂട്ടി വില്‍ക്കുന്നത്. വിദേശ ബിയറില്‍ പലതും ഇപ്പോള്‍ കേരളത്തിലാണ് നിര്‍മിക്കുന്നത്. വ്യാജ ലേബല്‍ ഒട്ടിച്ചാണ് വില്‍പന. അനുവദനീയമായതിനേക്കാള്‍ കൂടിയ അളവ് സ്പിരിറ്റ് ബിയറില്‍ കലര്‍ത്തുന്നതായി പാര്‍ലര്‍ ജീവനക്കാരും സമ്മതിക്കുന്നു.
വിദേശ നിര്‍മിത ബിയറുകളായ ഫോസ്റ്റേഴ്സ്, കാള്‍ബര്‍ഗ്, ട്യൂബര്‍ഗ് തുടങ്ങിയവയുടെ വ്യാജന്‍ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്. സര്‍ക്കാര്‍ നിയന്ത്രിത പാര്‍ലറുകളില്‍ പോലും ഇവയുടെ വില്‍പന പൊടിപൊടിക്കുന്നു. സ്പിരിറ്റിന്‍െറ അളവിനനുസരിച്ച് ഓരോ ബ്രാന്‍ഡിനും വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.