വോട്ടെടുപ്പ് ഏപ്രിലില്‍ ആകാമെന്ന് പാര്‍ട്ടികള്‍
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍തന്നെ നടത്തണമെന്ന് സി.പി.എമ്മും ഏപ്രില്‍, മേയ് മാസങ്ങളില്‍ എപ്പോള്‍ നടത്തിയാലും കുഴപ്പമില്ളെന്ന് കോണ്‍ഗ്രസും. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്‍െറ ഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച രാഷ്ട്രീയ കക്ഷികളുടെ യോഗത്തിലാണ് നിര്‍ദേശങ്ങളുയര്‍ന്നത്. അതേസമയം, മറ്റ് സംസ്ഥാനങ്ങളിലെ സിറ്റിങ് പൂര്‍ത്തിയാകുന്നതനുസരിച്ച് മാത്രമേ തെരഞ്ഞെടുപ്പ് തീയതിയില്‍ അന്തിമതീരുമാനം കൈക്കൊള്ളാനാകൂവെന്ന് കമീഷന്‍ വ്യക്തമാക്കി.
എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കുമെന്നും ഇതിനായി കുറ്റമറ്റ വോട്ടര്‍പട്ടിക തയാറാക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഡോ. നസീം സെയ്ദി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനുള്ള നടപടികള്‍ ഈ മാസം 15ന് ആരംഭിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് 10 ദിവസം മുമ്പുവരെ അപേക്ഷകള്‍ സ്വീകരിക്കും. പട്ടികയില്‍ കൂട്ടത്തോടെയുള്ള പേര് ചേര്‍ക്കലോ ഒഴിവാക്കലോ അനുവദിക്കില്ല.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പ്രശ്നബാധിത ബൂത്തുകളില്‍ സി.സി.ടി.വി കാമറയും വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തും. തെരഞ്ഞെടുത്ത 17 മണ്ഡലങ്ങളിലായി 500 ബൂത്തുകളില്‍ വി.വി പാഡ് സ്ഥാപിക്കും. രേഖപ്പെടുത്തിയ വോട്ട് ആര്‍ക്കാണോ പതിഞ്ഞത് അവരുടെ സീരിയല്‍ നമ്പര്‍, ചിഹ്നം എന്നിവ ഉറപ്പാക്കാനാണിത്.
പ്രസിദ്ധീകരണങ്ങള്‍, പൊതുയോഗം, ഹെലികോപ്ടര്‍ ഉപയോഗം എന്നിവയുടെ അനുമതിക്ക് അപേക്ഷ നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. 24 മണിക്കൂറിനുള്ളില്‍ ഇതില്‍ തീര്‍പ്പുണ്ടാകും. ഹെലികോപ്ടര്‍ അനുമതി ലഭിക്കാന്‍ 36 മണിക്കൂര്‍ കാക്കണം. വോട്ടിന് കോഴ നല്‍കല്‍, പെയ്ഡ് ന്യൂസ് എന്നിവ നിരോധിക്കാന്‍ കര്‍ശന നടപടിയുണ്ടാവും. കണക്കില്‍പെടാത്ത പണം കണ്ടത്തെിയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ഉത്സവങ്ങള്‍, വിഷു തുടങ്ങിയവ പരിഗണിക്കണമെന്ന് പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വോട്ടര്‍പട്ടികയിലെ തിരിമറികള്‍ ഇല്ലാതാക്കാന്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് എല്ലാ കക്ഷികളും ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രതിനിധികള്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍, എ.ഡി.ജി.പി അരുണ്‍കുമാര്‍ സിന്‍ഹ, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2.56 കോടി വോട്ടര്‍മാര്‍, പ്രവാസികള്‍ ബുത്തിലത്തെണം
തിരുവനന്തപുരം: സംസ്ഥാനത്ത് 2.56 കോടി വോട്ടര്‍മാരാണുള്ളതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍. 1.23 കോടി പുരുഷന്മാരും 1.33 കോടി സ്ത്രീകളും. 18നും 19നും ഇടയില്‍ പ്രായമുള്ള 6.18 ലക്ഷം വോട്ടര്‍മാരുണ്ട്. ആകെ 21,498 ബൂത്തുകളാണുള്ളത്. പ്രവാസിവോട്ടര്‍മാര്‍ ബൂത്തുകളിലത്തെി വോട്ട് ചെയ്യണം. ഇവര്‍ക്ക് പ്രോക്സി വോട്ട് ഏര്‍പ്പെടുത്തുന്നതുമായിബന്ധപ്പെട്ട ശിപാര്‍ശ നിയമ മന്ത്രാലയത്തിന്‍െറ പരിഗണനയിലാണ്. നിയമം പാസായാല്‍ മൂന്നുമാസത്തിനുള്ളില്‍ നടപ്പാക്കാന്‍ കമീഷന്‍ ഒരുക്കമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ‘സമാധാന്‍’ എന്ന പോര്‍ട്ടല്‍ ആരംഭിക്കും. എല്ലാ ബൂത്തുകളിലും കുടിവെള്ളം, ശൗചാലയം, അംഗപരിമിതര്‍ക്ക് റാമ്പ് എന്നിവ സ്ഥാപിക്കും. വൃദ്ധര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും പ്രത്യേകപരിഗണന നല്‍കണം. വോട്ടര്‍മാര്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുള്ള ബൂത്തുകള്‍ മാറ്റുമെന്നും കമീഷന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.