'മദ്യരഹിത കേരളം' സർക്കാരിന്‍റെ ലക്ഷ്യം -ഗവർണറുടെ നയപ്രഖ്യാപനം
text_fieldsതിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിന്‍റെ ഭരണനേട്ടങ്ങൾ എടുത്ത് പറഞ്ഞും പുതിയ പദ്ധതികൾ അവതരിപ്പിച്ചും നിയമസഭയിൽ ഗവർണർ പി. സദാശിവത്തിന്‍റെ നയപ്രഖ്യാപന പ്രസംഗം. കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സക്കായി 'സുകൃതം' പദ്ധതി, എല്ലാവർക്കും സ്വന്തമായി വീട് പദ്ധതി, 17,000 ഏയ്ഡഡ് അധ്യാപകരെ സഹായിക്കാൻ പദ്ധതി, പാലക്കാട് ഒറ്റപ്പാലത്ത് കേന്ദ്ര സഹായത്തോടെ കിന്‍ഫ്ര പ്രതിരോധ പാര്‍ക്ക് അടക്കമുള്ള പദ്ധതികൾ നടപ്പാക്കുമെന്നും ഗവർണർ പ്രസംഗത്തിൽ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ധനസഹായം നൽകും. റബറിനു കിലോക്ക് 150 രൂപ താങ്ങുവില ഏർപ്പെടുത്താൻ സർക്കാർ 300 കോടി നീക്കിവെക്കുമെന്നും ഗവർണർ വ്യക്തമാക്കി. കൊച്ചി റീജിയണല്‍ കാന്‍സര്‍ സെന്‍റര്‍ ഉടന്‍ പൂര്‍ത്തിയാക്കും. 2016-17ല്‍ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ ഔട്ട്‍ലെറ്റ് തുടങ്ങും. കേരളത്തിന്‍റെ ശരാശരി വളർച്ചാനിരക്ക് രാജ്യ നിലവാരത്തെക്കാൾ മുന്നിലാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി ഇന്ത്യയുടെ ആധിപത്യം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉറപ്പിക്കുമെന്നും കഴിഞ്ഞ അഞ്ച് വർഷം കേരളത്തിന്‍റെ സുവർണ കാലഘട്ടമാണെന്നും ഗവർണർ പ്രസംഗത്തിൽ വ്യക്തമാക്കി.
കൊച്ചി മെട്രോ, ലൈറ്റ് മെട്രോ പദ്ധതികൾ വിവിധ ഘട്ടങ്ങളിലാണ്. കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഈ വർഷം ജൂണിൽ പൂർത്തിയാക്കും. കണ്ണൂർ വിമാനത്താവള നിർമാണം 50% പൂർത്തിയായി. ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമാണ് കേരളം. ഐ.ടിയിൽ നിന്നുള്ള വരുമാനം ഈ വർഷം 18,000 കോടിയായി വർധിച്ചിട്ടുണ്ടെന്നും പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. മദ്യരഹിത കേരളമാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും അടുത്ത 10 വർഷത്തിനുള്ളിൽ സമ്പൂർണ മദ്യനിരോധം സംസ്ഥാനത്ത് നടപ്പാക്കുമെന്നും സർക്കാരിന് വേണ്ടി ഗവർണർ പ്രഖ്യാപനം നടത്തി. സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നത് വരെ സര്‍ക്കാരിന് വിശ്രമമില്ലെന്ന് വ്യക്തമാക്കിയാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കിയത്.
രാവിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. അഴിമതിയിൽ മുങ്ങിയ സർക്കാരിനു വേണ്ടിയുള്ള പ്രസംഗം ഒഴിവാക്കണമെന്ന് ഗവർണറോട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ അഭ്യർഥിച്ചിരുന്നു. എന്നാൽ, ഭരണഘടനാപരമായ ചുമതല നിർവഹിക്കുമെന്ന് ഗവർണർ പി. സദാശിവം വ്യക്തമാക്കി.
സർക്കാരിന്‍റെ നേട്ടങ്ങൾ:
- പട്ടിക വിഭാഗക്കാർക്ക് വേണ്ടി ആദ്യത്തെ മെഡിക്കൽ കോളജ് പാലക്കാട് സ്ഥാപിച്ചു.
- ദുർബല വിഭാഗങ്ങൾക്കുള്ള പെൻഷൻ വർധിപ്പിച്ചു. 32 ലക്ഷം പെൻഷൻകാർക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചു.
- സ്കൂളുകളിൽ ഒന്ന് മുതൽ 10 വരെയുള്ള പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു.
- അട്ടപ്പാടിയിൽ പ്രത്യേക പോഷക പദ്ധതി നടപ്പാക്കി.
- പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 899.9 കോടി രൂപ നൽകി.
- കയർ തൊഴിലാളികൾക്ക് പ്രത്യേക കടാശ്വാസ പദ്ധതി.
- 17,000 ഏയ്ഡഡ് അധ്യാപകരെ സഹായിക്കാൻ പദ്ധതി.
- ആഭ്യന്തര പാൽ ഉൽപാദനത്തിൽ വളർച്ച കൈവരിച്ചു.
- പരമ്പരാഗത വ്യവസായ മേഖലയില്‍ സംസ്ഥാനം വന്‍ മുന്നേറ്റമുണ്ടാക്കി.
- പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി 899.9 കോടി രൂപ നല്‍കി.
- ലോട്ടറി വരുമാനം 550 കോടിയില്‍ 2014ല്‍ 5,450 കോടിയായി ഉയര്‍ന്നു.
- ജൈവ പച്ചക്കറി ഉത്പദനത്തിലൂടെ സ്വയംപര്യപ്തത കൈവരിക്കാൻ സാധിച്ചു.
- ആഭ്യന്തര പച്ചക്കറി ഉത്പാദനം ഇരട്ടിയായി.
- റെയില്‍വേ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് രൂപം നല്‍കി.
- പച്ചക്കറി വില കുറക്കാൻ ഹോർട്ടികോർപ്പിന് 44.4 കോടി രൂപ നൽകി.
- 1.75 ലക്ഷം വീടുകള്‍ പാവപ്പെട്ടവര്‍ക്കായി പണിത് നല്‍കി.
- നന്മ സ്റ്റോറുകളിലൂടെ 20% വില കുറച്ച് അവശ്യ സാധനങ്ങള്‍ നല്‍കി.
- വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സപ്ലൈകോക്ക് 530 കോടി രൂപ അനുവദിച്ചു.
- റോഡപകടങ്ങൾക്കെതിരെ ബോധവല്‍ക്കരണം: 'ശുഭയാത്ര 2015' പദ്ധതിക്ക് തുടക്കം കുറിച്ചു
- അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് 'വിജിലന്‍റ് കേരള ഡോട്ട് ഇന്‍' എന്ന വെബ്‌സൈറ്റ് തുടങ്ങി.
- പൈതൃക പഠനത്തിനായി തൃപ്പൂണിത്തുറയില്‍ പഠനകേന്ദ്രം
- 'കുട്ടനാടിനെ സംരക്ഷിക്കുക' എന്ന പദ്ധതിയില്‍ 90 പേര്‍ക്ക് ഇരിക്കാവുന്ന രണ്ട് ഡബിള്‍ ഡെക്കര്‍ ബോട്ടുകള്‍ നല്‍കി.
- സ്മാര്‍ട്ട് കാര്‍ഡ് ഡ്രൈവിങ് ലൈസന്‍സ് നടപ്പാക്കി.
- മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി ലഭിച്ചു.
- ലോക അദാലത്തുകള്‍ നടപ്പാക്കി ഒരു ലക്ഷത്തിലധികം കേസുകള്‍ തീര്‍പ്പാക്കി.
- നെല്ലിന് കിലോക്ക് 21.50 രൂപയുടെ താങ്ങുവില നടപ്പാക്കി.
- വിനോദ സഞ്ചാരമേഖലയില്‍ 87,000 കോടി രൂപയുടെ അധിക വരുമാനം.
- മഹാത്മഗാന്ധി റൂറല്‍ എംപ്ലോയ്‌മെന്‍റ് ഗ്യാരണ്ടി പദ്ധതിയിലൂടെ 6,510 കോടി രൂപയുടെ സഹായം നല്‍കി.
- രാജീവ് ഗാന്ധി റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ പദ്ധതിയിലൂടെ 1 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്ക് വൈദ്യുതി എത്തിച്ചു.
- നെടുമ്പാശേരി വിമാനത്താവളത്തിലെ സോളാര്‍ പദ്ധതി ലോകത്തിന് മാതൃകയായി.
- തിരുവനന്തപുരം മുട്ടത്തറയില്‍ 100 കോടി രൂപയുടെ സീവേജ് പ്ലാന്‍ നടപ്പാക്കി.
- പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഇ-മാലിന്യം എന്നിവ പണം നല്‍കി സ്വീകരിച്ച് മാലിന്യ നിര്‍മാര്‍ജനം നടത്തിയ ആദ്യ സംസ്ഥാനമാണ് കേരളം.
- ക്ലീന്‍ കേരള പദ്ധതിയിലൂടെ മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമായി നടപ്പാക്കി.
- പഞ്ചായത്ത് പ്ലാന്‍ ഫണ്ടിലേക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 24,000 കോടി രൂപ അനുവദിച്ചു.
- കുടുംബശ്രീയെ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്താന്‍ സാധിച്ചു.
- പി.എസ്.സി വഴി 1.3 ലക്ഷത്തിലധികം പേര്‍ക്ക് ജോലി നല്‍കി.
- വിവിധ ജില്ലകളിലായി 245 പാലങ്ങളുടെ പണി പൂര്‍ത്തീകരിച്ചു.
- ബാങ്കുകളിലും സഹകരണ സ്ഥാപനങ്ങളിലും വായ്പാ തിരിച്ചടവ് സുഗമമാക്കാന്‍ 'ആശ്വാസ് പദ്ധതി' നടപ്പാക്കി.
- പിന്നാക്ക വിഭാഗ കോര്‍പറേഷനിലൂടെ 1,300 കോടിയിലധികം രൂപ വായ്പ നല്‍കി.
- 3,000 കോടി രൂപയുടെ ജപ്പാന്‍ കുടിവെള്ള പദ്ധതി തിരുവന്തപുരം, കോഴിക്കോട്, ചേര്‍ത്തല, കൊല്ലം, പട്ടുവം എന്നിവിടങ്ങളില്‍ നടപ്പാക്കി.
- 1,466 കോടി ചെലവഴിച്ച് നാല് ബൈപ്പാസുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു.
- കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി നോര്‍ക്ക വിവിധ പദ്ധതികൾ നടപ്പാക്കി.
- ബ്ലഡ് ഹീറോസ് ഡയറക്ടറിയില്‍ ഒരു ലക്ഷം വളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തു.
- 'ജീവദായിനി' എന്ന രക്തദാന പരിപാടി വന്‍വിജയം.
- 'റണ്‍ കേരള റണ്‍' പദ്ധതിയില്‍ 1.52 കോടി ആളുകള്‍ പങ്കെടുത്തു.
- 43,437 കുടുംബങ്ങള്‍ക്ക് മൂന്ന് സെന്‍റ് ഭൂമി വീതം നല്‍കി.
- 524 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിച്ചു.
- പഞ്ചായത്ത് തലത്തില്‍ അലോപ്പതിക്, ആയുര്‍വേദ, ഹോമിയോ ആശുപത്രികളുള്ള ഏക സംസ്ഥാനമാണ് കേരളം.
- 39 കാരുണ്യ ഫാര്‍മസികള്‍ ആരംഭിച്ചു.
- 95% ശതമാനം ഫയല്‍ നീക്കുപോക്കുകള്‍ ഇ-ഓഫീസ് പദ്ധതിയിലൂടെ നടന്നു.
- ധനകാര്യവകുപ്പിന്‍റെ ഇ-ഓഫീസ് പദ്ധതി വിജയകരം.
- 2300 ഹെക്ടര്‍ സ്ഥലം റിസര്‍വ് വനമായി പ്രഖ്യാപിച്ചു.
- വന വിസ്തൃതി 13 ശതമാനം വര്‍ധിച്ചു.
- രണ്ടു സെന്‍റ് സ്ഥലമുള്ളവര്‍ക്ക് കാരുണ്യ പദ്ധതിയിലൂടെ വീടുവെക്കാന്‍ സഹായം നല്‍കും.
- നന്മ സ്റ്റോറുകളിലൂടെ 20% വിലകുറച്ച് അവശ്യ സാധനങ്ങള്‍ നല്‍കി.
- മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യുന്നത് 6.5 ലക്ഷം ലിറ്ററില്‍ നിന്ന് 2.2 ലക്ഷം ലിറ്ററായി കുറഞ്ഞു.
- ശബരി റെയില്‍പാതക്ക് കേന്ദ്രസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ.
- തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലെ ജയിലുകളില്‍ ഫുഡ് പ്രൊസസിങ് യൂണിറ്റുകള്‍ ആരംഭിച്ചു.
- ശബരിമല സീസണില്‍ റോഡുകളുടെ അറ്റകുറ്റപണികൾ നടത്തി.
- പതിനായിരത്തിലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി.
- സൈബര്‍ സുരക്ഷക്കായി തിരുവനനന്തപുരം ഐ.ടി പാര്‍ക്കില്‍ പെലീസ് ഉദ്യോഗസ്ഥരുടെ ശൃംഖല ഉണ്ടാക്കി.
- വലിയതുറ, പരപ്പനങ്ങാടി, വര്‍ക്കല എന്നിവിടങ്ങളില്‍ ഫിഷിങ് ഹാര്‍ബര്‍.
- 100 ദിനം പദ്ധതിയിലൂടെ 103 പദ്ധതികള്‍ നടപ്പാക്കി.
- സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ 90 ശതമാനത്തിലധികം നടപ്പിലാക്കി.
സർക്കാരിന്‍റെ വാഗ്ദാനങ്ങൾ:
- മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി പ്രത്യേക വിദ്യാഭ്യാസ പദ്ധതി നടപ്പാക്കും.
- അടുത്ത വര്‍ഷം സര്‍ക്കാര്‍ ഓഫീസുകളില്‍ 100% തസ്തിക നിയമനം നടപ്പാക്കും.
- എറണാകുളത്തും കോഴിക്കോടും വനവല്‍ക്കരണ പദ്ധതി.
- 17,000 എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ സഹായിക്കാന്‍ പദ്ധതി.
- അടുത്ത സാമ്പത്തിക വര്‍ഷം കണ്ണൂരില്‍ ഹാൻഡ് ലൂം പ്രദര്‍ശനത്തിന് സ്ഥിരം സെന്‍റര്‍ അനുവദിക്കും.
- തിരുവനന്തപുരത്ത് ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ് തുടങ്ങും.
- വിവിധ പഞ്ചായത്തുകളിലെ 50,000 ഹെക്ടര്‍ സ്ഥലത്ത് മണ്ണുപരിശോധന നടത്തും.
- കാലാവസ്ഥ വ്യതിയാനം പഠിക്കാനുള്ള കേന്ദ്രം കോട്ടയത്ത് സ്ഥാപിക്കും.
- മൂന്നാറില്‍ പരിസ്ഥിതി മ്യൂസിയം സ്ഥാപിക്കും.
- ധനകാര്യ മാനേജ്‌മെന്‍റിനായി റവന്യൂ വകുപ്പുമായി ചേര്‍ന്ന് പുതിയ വെബ്‌പോര്‍ട്ടല്‍ തയാറാക്കും.
- കാരുണ്യ ഡയഗ്‌നോസിസ് സര്‍വീസ് സെന്‍ററുകള്‍ തുടങ്ങും.
- 'സേവ് ഫുഡ്, സേവ് വാട്ടര്‍' പദ്ധതികളില്‍ പെടുത്തി 50 ഗ്രാമങ്ങള്‍ ദത്തെടുക്കും.
- 2016ല്‍ സ്മാര്‍ട്ട് റവന്യൂ ഓഫീസുകള്‍ സംസ്ഥാനത്ത് ആരംഭിക്കും.
- 14 വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് വില്ലേജുകളാക്കും.
- ഷെല്‍റ്റല്‍ ഫണ്ട് പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷം നടപ്പിലാക്കും.
- താഴ്ന്ന വരുമാനക്കാര്‍ക്കായി ഹരിതനഗരം പദ്ധതി നടപ്പാക്കും.
- പഴയ സര്‍വേ റെക്കോഡുകളുടെ സംരക്ഷണത്തിനായി ഇ-രേഖ പദ്ധതി.
- പാലക്കാട്ടെ സിന്തറ്റിക് ട്രാക്ക് നിര്‍മാണം പൂര്‍ത്തിയായി വരുന്നു.
- ജി.വി രാജ സ്‌കൂളിനെയും കണ്ണൂരിലെ സ്‌പോര്‍ട്‌സ് ഡിവിഷനെയും കായിക മന്ത്രാലയത്തിന്‍റെ കീഴിലാക്കും.
- ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിടെ ബൈപ്പാസ് നിര്‍മാണം പുരോഗമിക്കുന്നു.
- എന്‍.ആര്‍.ഐ കമീഷന്‍ ആക്ട് വിദേശ മലയാളികളുടെ തൊഴില്‍ സ്വാതന്ത്ര്യവും സംരക്ഷണവും ഉറപ്പാക്കും.
- കൊച്ചി കച്ചേരിപ്പടിയിലും കോഴിക്കോട് മീഞ്ചന്തയിലും മൊബിലിറ്റി ഹബ്ബ് നിര്‍മാണം രണ്ട് മാസത്തിനകം തുടങ്ങും.
- കൊല്ലം-കോട്ടപ്പുറം ജലപാത ഉടന്‍ യാഥാര്‍ഥ്യമാകും.
- കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ബസ് ടെര്‍മിനലുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും.
- രണ്ട് സെന്‍റ് സ്ഥലമുള്ളവര്‍ക്ക് കാരുണ്യ പദ്ധതിയിലൂടെ വീടുവെക്കാന്‍ സഹായം നല്‍കും
- റബറിന് കിലോക്ക് 150 രൂപ താങ്ങുവില ഏർപ്പെടുത്താൻ 300 കോടി നീക്കിവെക്കും.
- റബര്‍ കര്‍ഷകരെ സഹായിക്കാനായി വൈവിധ്യവത്കരണം നടപ്പാക്കും.
- കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സക്കായി 'സുകൃതം' പദ്ധതി.
- 'എല്ലാവർക്കും സ്വന്തമായി വീട്' പദ്ധതി സർക്കാരിന്‍റെ ലക്ഷ്യം.
- ഈ സാമ്പത്തിക വര്‍ഷം 75,000 വീടുകൾ.
- തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളിൽ ഹാൻഡ്‌ലൂം കേന്ദ്രങ്ങൾ.
- കൊച്ചിയിലെ പെട്രോ കെമിക്കൽ കമ്പനി വ്യവസായ മുഖച്ഛായ മാറ്റും.
- കോഴിക്കോട് ഫൂട്‌വെയർ പാർക്ക് സ്ഥാപിക്കും.
- ഗ്ലോബൽ ആയുർവേദ കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കും.
- പാലക്കാടും തൊടുപുഴയിലും വ്യവസായ മേഖലകൾ സ്ഥാപിക്കും.
- ചെറുകിട-ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ നടപടി സ്വീകരിക്കും.
- തിരുവനന്തപുരം-ചെങ്ങന്നൂർ സബർബൻ ട്രെയിൻ പരിഗണിക്കും.
- ഏറണാകുളത്തും കോഴിക്കോടും അർബൻ ഫോറസ്റ്ററി സ്കീം നടപ്പാക്കും.
- താറാവ് കർഷകർക്കായി ഇൻഷുറൻസ് പദ്ധതി.
- ട്രഷറികളെ തമ്മിലും ഡേറ്റാ സെന്‍ററുമായും ഈ വർഷം ബന്ധിപ്പിക്കും.
- ട്രഷറി ഇടപാടിനെ കടലാസ് വിമുക്തമാക്കും.
- കൊച്ചിയിൽ ബിസിനസ് ടു ബിസിനസ് മീറ്റ് ഈ മാസം നടത്തും.
- 2016-17ല്‍ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ ഔട്ട്‍ലെറ്റ് തുടങ്ങും
- ലിംഗ സമത്വവും സ്‌ത്രീ ശാക്തീകരണവും ഉറപ്പാക്കും.
- 2016 അവസാനത്തോടെ കേരളം സമ്പൂർണ ജൈവ സംസ്ഥാനമാക്കും.
- ലോട്ടറി വിൽപനക്കാരുടെ കമീഷൻ 26 ശതമാനമായി ഉയർത്തും.
- കൈത്തറി വസ്‌ത്ര വിപണനത്തിനായി കണ്ണൂരില്‍ പ്രദര്‍ശന പരിശീലനശാല.
- പാലക്കാട് ഒറ്റപ്പാലത്ത് കേന്ദ്രസഹായത്തോടെ കിന്‍ഫ്ര പ്രതിരോധ പാര്‍ക്ക്.
- തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ 'ഓപ്പറേഷന്‍ അനന്ത'.
- പ്രാദേശിക പച്ചക്കറി ഉൽപന്നങ്ങൾക്ക് ഓർഗാനിക് സർട്ടിഫിക്കേഷൻ നൽകും.
- താലൂക്കുകളിൽ സഹകരണമേഖലയുടെ സഹായത്തോടെ ഓർഗാനിക് ഫാമിങ് കൊണ്ടുവരും.
- കേരളത്തെ സ്വാശ്രയ പച്ചക്കറി സംസ്ഥാനമാക്കി മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.