ടി.ടി.ഇയെ മര്‍ദിച്ച മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍
text_fieldsതിരുവനന്തപുരം: കണ്ണൂരില്‍ ടി.ടി.ഇയെ മര്‍ദ്ദിച്ച മൂന്ന് റെയില്‍വെ ജീവനക്കാരെ സസ്പെന്‍റ് ചെയ്തു. മര്‍ദനത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം സ്റ്റേഷനില്‍ ടി.ടി.ഇമാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. ഇതെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. ആക്രമണത്തിന് ഉത്തരവാദികളായവരെ സസ്പെന്‍റ് ചെയ്തില്ളെങ്കില്‍ ഉച്ചയോടെ പണിമുടക്ക് സംസ്ഥാന വ്യാപകമാക്കുമെന്ന് ടി.ടി.ഇമാരുടെ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. റെയില്‍വേ സെക്ഷന്‍ സീനിയര്‍ എഞ്ചിനീയറുടെ നേതൃത്വത്തില്‍ ആണ് ടി.ടി.ഇയെ മര്‍ദിച്ചതെന്നായിരുന്നു ആരോപണം.
കഴിഞ്ഞ രാത്രി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഗരീബ് രഥ് എക്സ്പ്രസില്‍ എത്തിയ ടി.ടി.ഇ ജയകുമാറിനാണ് മര്‍ദ്ദനമേറ്റത്. ജോലിക്ക് ശേഷം കണ്ണൂര്‍ സ്റ്റേഷനില്‍ വിശ്രമമുറി ആവശ്യപ്പെട്ട ജയകുമാറിനെ മുറി നല്‍കാന്‍ കരാറുകാര്‍ തയാറായില്ളെന്ന് പറയുന്നു. പിന്നീട് നടന്ന തര്‍ക്കത്തിനിടെ മര്‍ദനമേല്‍ക്കുകയായിരുന്നു. ടി.ടി.ഇയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.