ബാർകോഴ: വലിയ വില നല്‍കേണ്ടിവന്നു -മാണി
text_fieldsകോട്ടയം: ബാർ കോഴ ആരോപണങ്ങളിൽ ഏറ്റവും വലിയ വില നൽകേണ്ടിവന്നത് തനിക്കാണെന്ന് മുൻ ധനമന്ത്രി കെ.എം.മാണി. ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവന്നു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ ഉടമകളും, അന്വേഷണ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ഗൂഢാലോചനകളുടെ ചുരുളുകള്‍ അഴിഞ്ഞുതുടങ്ങി. വരുംദിവസങ്ങളില്‍ ഇത് കൂടുതല്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാർകോഴക്കേസ് അന്വേഷിച്ച വിജിലൻസ് എസ്.പി ആർ.സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിജിലൻസ് ഡയറക്ടർ എൻ. ശങ്കർ റെഡ്ഡി നൽകിയ ശിപാർശയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സുകേശൻ ബിജുരമേശുമായി ചേർന്ന് സർക്കാറിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ബിജുരമേശ് കോടതിക്ക് സമർപിച്ച ശബ്ദരേഖയടങ്ങിയ സി.ഡി.യിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. എസ്.പി. സുകേശനും ബിജുരമേശും തമ്മിലുള്ള അടുത്തബന്ധം വെളിവാകുന്ന തരത്തിലുള്ള സംഭാഷണം ഇതിലുണ്ടെന്നാണ് റിപ്പോർട്ട്. ബാർ ഉടമാ അസോസിയേഷൻ ഓഫീസിൽ നടന്ന കോർ കമ്മിറ്റി യോഗം സംബന്ധിച്ച സംഭാഷണങ്ങളാണ് സി.ഡിയിലുള്ളത്. ബാർകോഴ കേസിൽ ഇരുവരും ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്നതായി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.