സന്ദര്‍ശക ഗാലറിയില്‍ ഒറ്റയാള്‍ പ്രതിഷേധം
text_fieldsതിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞയുടന്‍ സന്ദര്‍ശക ഗാലറിയില്‍ ഒറ്റയാള്‍ പ്രതിഷേധം. ദലിത് ക്രൈസ്തവര്‍ക്ക് പ്രത്യേകം മന്ത്രി വേണമെന്നാവശ്യപ്പെട്ട് ദലിത് സംഘടനാ ഭാരവാഹി സതീശ് ആണ് പ്രതിഷേധമുയര്‍ത്തിയത്. നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കി ഗവര്‍ണര്‍ സഭക്ക് പുറത്തേക്കുപോയ സമയത്തായിരുന്നു സംഭവം. ഈ സമയം സ്പീക്കര്‍ എന്‍. ശക്തനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഗവര്‍ണറെ യാത്രയാക്കുന്ന ചടങ്ങിലായിരുന്നു. ഉടന്‍ വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ ബലം പ്രയോഗിച്ച് സന്ദര്‍ശക ഗാലറിയില്‍നിന്ന് പുറത്തത്തെിക്കുകയായിരുന്നു. സതീശിനെ താക്കീത് നല്‍കി വിട്ടയച്ചു.
ഗവര്‍ണര്‍ക്ക് പ്രശംസ
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ ധാരണ. നയപ്രഖ്യാപനപ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് പ്രതിപക്ഷത്തെ ശാസിച്ച ഗവര്‍ണറുടെ നടപടിയില്‍ യോഗം സന്തോഷം പ്രകടിപ്പിച്ചു. ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദിരേഖപ്പെടുത്തുന്ന പ്രമേയം കെ. മുരളീധരന്‍ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.