ക്ഷമിക്കൂ, സോളാർ കമീഷൻ റിപ്പോർട്ട് വരട്ടെ: എ.കെ. ആന്‍റണി
text_fieldsകൊച്ചി: സോളാർ കമീഷൻ റിപ്പോർട്ട് പുറത്ത്് വരുന്നത് വരെ ക്ഷമിക്കാനുള്ള ജനാധിപത്യമര്യാദ പ്രതിപക്ഷം കാണിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ വിവാദങ്ങളും നിയമസഭയിൽ ചർച്ച ചെയ്യണം. ഇതിനായി പ്രതിപക്ഷം നിയമസഭയിലക്ക് മടങ്ങിവരണം. ജനം തീരുമാനിക്കട്ടെ ഏതാണ് ശരിയെന്ന്.
ഇപ്പോൾ സർക്കാർ രാജിവെച്ചാൽ ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസർക്കാരിന്‍റെ കീഴിൽ രാഷ്ട്രപതിഭരണം വരും. യു.ഡി.എഫ് ഭരണത്തേക്കാൾ ബി.ജെ.പി സർക്കാരിലാണോ ഇടതുപക്ഷത്തിന് വിശ്വാസം? ഈ നീക്കത്തിന് പിന്നിൽ മറ്റെന്തെങ്കിലും അടിയൊഴുക്കുകളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിന്‍റെ ഭാവിക്ക് യു.ഡി.എഫ് ഭരണമാണ് നല്ലത്. ഉമ്മൻചാണ്ടി സർക്കാർ കേരളത്തിൽ മറ്റ് സർക്കാരുകളേക്കാൾ വികസന പ്രവർത്തനം നടത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ പ്രശ്നം കേരളത്തിൽ എങ്ങനെയെങ്കിലും അക്കൗണ്ട് തുറക്കുക എന്നതാണ്. സെക്രട്ടറിയേറ്റ് അവരുടെ ലക്ഷ്യമല്ല.
സരിത പറയുന്ന ചില കാര്യങ്ങൾ വിശ്വസിക്കാമെന്നും ചിലത് വിശ്വസിക്കാൻ കഴിയില്ല എന്നുമുള്ള പ്രതിപക്ഷത്തിന്‍റെ നിലപാട് ഇരട്ടത്താപ്പ ആണെന്നും ആന്‍റണി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.