കൊള്ളസംഘത്തെ സംരക്ഷിക്കേണ്ട ബാധ്യത ഗവർണർക്കുണ്ടോയെന്ന് പിണറായി
text_fieldsതൊടുപുഴ: മാഫിയകളെ വെല്ലുന്ന കൊള്ളസംഘമായ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംരക്ഷിക്കേണ്ട ബാധ്യത ഗവർണർക്കുണ്ടോയെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയൻ. ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ സുവർണകാലമെന്ന് വിശേഷിപ്പിച്ച ഗവർണർക്ക് സ്വന്തം മനസാക്ഷിയോട് ഉത്തരം പറയേണ്ടിവരും. സംസ്ഥാനത്ത് ഒരു ഗവർണർക്കും ഇത്തരത്തിൽ ഒരു ഗതികേട് വന്നിട്ടില്ലെന്നും പിണറായി പറഞ്ഞു. നവകേരള മാർച്ചിൻെറ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
അഴിമതിക്കാർക്കെതിരെ നടപടി എടുത്ത മികച്ച ന്യായാധിപനായിരുന്നു പി. സദാശിവം. എന്നാൽ അദ്ദേഹമിപ്പോൾ അഴിമതിക്കാരെ പുകഴ്ത്തി സംസാരിക്കുകയാണ്. മാഫിയകളും മന്ത്രിമാരും വലിയ വ്യത്യാസമില്ല. എത്ര കേസുകളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെയുള്ളത്. ഈ കേസുകളെല്ലാം തേച്ചുമായ്ച്ചുകളയാനാണ് ഇവർ ശ്രമിക്കുന്നത്.
ആരോപണ വിധേയരെ രക്ഷിക്കാനാണ് ഉദ്യോഗസ്ഥരോട് സർക്കാർ ആവശ്യപ്പെടുന്നത്. വിജിലൻസ് എസ്.പി സുകേശനെതിരെയുള്ള കേസും ഇത്തരത്തിൽ കണ്ടാൽ മതി. സുകേശനെതിരെ കേസെടുത്ത അതേ മാനദണ്ഡ പ്രകാരം തമ്പാനൂർ രവിക്കെതിരെയും കേസെടുക്കേണ്ടേ. സർക്കാറിന് ആവശ്യമുള്ളവരെ സംരക്ഷിക്കാനും വേണ്ടാത്തവരെ ശിക്ഷിക്കാനുമാണ് അധികാരം ഉപയോഗിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.