കാരായി രാജൻ രാജിവെച്ചു; ചന്ദ്രശേഖരൻ തുടരും
text_fieldsകണ്ണൂർ: ഫസൽ വധക്കേസ് പ്രതി കാരായി രാജൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. ജാമ്യവ്യവസ്ഥയിൽ കോടതി ഇളവ് അനുവദിക്കാത്ത സാഹചര്യത്തിലാണ് രാജി. അതേസമയം കേസിലെ മറ്റൊരു പ്രതിയായ കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ അധ്യക്ഷ സ്ഥാനത്ത് തുടരും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റാണ് രാജൻെറ രാജിക്കാര്യത്തിൽ തീരുമാനമെടുത്തത്. ഒരു ദിവസം ജില്ലയിൽ പ്രവേശിക്കാൻ അനുമതി ലഭിച്ച കാരായി രാജൻ യോഗത്തിൽ എത്തി രാജിക്കത്ത് കൈമാറുകയായിരുന്നു.
കാരായി ചന്ദ്രശേഖരൻെറ രാജിക്കാര്യത്തിൽ പിന്നീടായിരിക്കും തീരുമാനമുണ്ടാവുക. ഇക്കാര്യത്തിൽ തലശ്ശേരി ഏരിയ കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
കേസിൽ പ്രതികളായ ഇവർ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അധ്യക്ഷരായിരിക്കുന്നതിൽ പാർട്ടിയുടെ ഉള്ളിൽ തന്നെ എതിർപ്പുണ്ടായിരുന്നു. പാര്‍ട്ടി വൃത്തങ്ങളില്‍ ‘നിരപരാധി’ എന്ന നിലയിലാണ് കൊലക്കേസില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ക്കും വീരപരിവേഷം നല്‍കാന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയത്. ജനങ്ങളുടെ കോടതിയില്‍ അവര്‍ വിജയിച്ചെന്ന് വരുത്താനും പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് കഴിഞ്ഞു.
എന്നാല്‍, ഭരണ നേതൃത്വത്തില്‍ രണ്ടുപേരെയും ചുമതല ഏല്‍പ്പിക്കാനുള്ള ആലോചന വന്നപ്പോള്‍തന്നെ പാര്‍ട്ടിയില്‍ എതിര്‍പ്പുയർന്നു. ഇപ്പോള്‍ ജില്ലയില്‍ പ്രവേശാനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ ഈ എതിർപ്പ് കൂടുകയായിരുന്നു.
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശമനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് അനുമതിയോട് കൂടി നോമിനേഷൻ കൊടുക്കുകയും മത്സരിക്ക...
Posted by Karayi Rajan on Saturday, February 6, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.