വിപണിയുടെ താളത്തിന് എഴുതുന്നവര്‍ക്ക് അസഹിഷ്ണുതക്കെതിരെ ശബ്ദിക്കാനാവില്ല –എന്‍.എസ്. മാധവന്‍
text_fieldsതൃശൂര്‍: വില എത്ര കിട്ടുമെന്ന് കണക്കാക്കി വിപണിയുടെ താളത്തിനൊത്ത് സാഹിത്യരചന നടത്തുന്നവര്‍ക്ക് അസഹിഷ്ണുതക്കും ഫാഷിസ്റ്റ് പ്രവണതകള്‍ക്കുമെതിരെ ശബ്ദിക്കാനാവില്ളെന്ന് എന്‍.എസ്. മാധവന്‍. അസഹിഷ്ണുതക്കെതിരെ യുവ എഴുത്തുകാരുടെ ശബ്ദം കേള്‍ക്കാനില്ല. തല നരച്ചവര്‍ മാത്രമാണ് പ്രതികരിക്കുന്നത്. നവലിബറലിസം നിര്‍മിച്ച സമ്പദ്വ്യവസ്ഥയുടെ സാംസ്കാരികാന്തരീക്ഷമാണ് ഇതിന് കാരണമെന്നും മാധവന്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തില്‍ ‘സര്‍ഗാത്മകതയും പ്രതിരോധവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിപണി അടിമത്തം മൂലം സാഹിത്യം വെറും ഉല്‍പന്നവും എഴുത്തുകാരന്‍ ഉല്‍പാദകനുമായി. നവലിബറല്‍ പുസ്തകച്ചന്തയില്‍ വില തേടി നടക്കുന്ന സാഹിത്യക്കച്ചവടക്കാരന് മൂല്യബോധത്തില്‍ താല്‍പര്യമുണ്ടാവില്ല. സ്വാതന്ത്ര്യസമരത്തില്‍ സര്‍ഗാത്മകത പ്രസരിപ്പിച്ചവരാണ് ഇന്ത്യയിലെ എഴുത്തുകാരും കലാകാരന്മാരും. സ്വാതന്ത്ര്യം നേടിയ ശേഷം അടിച്ചമര്‍ത്തലുകള്‍ക്കെതിരെ കലാകാരന്മാരും നോവലിസ്റ്റുകളും കവികളും ചിത്രകാരന്മാരുമെല്ലാം നിശ്ശബ്ദരായെന്നും മാധവന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.