മാണിയുെട പ്രസ്താവന യു.ഡി.എഫിലെ അന്തഛിദ്രത്തിെൻറ തുടക്കം –പിണറായി
text_fieldsകോട്ടയം: യു.ഡി.എഫിൽ സംഭവിക്കാൻ പോകുന്ന അന്തഛിദ്രത്തിെൻറ തുടക്കമാണ് കെ.എം മാണി കഴിഞഞ ദിവസം നടത്തിയ പ്രസ്താവനയെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. നവകേരള മാർച്ചിെൻറ ഭാഗമായി വൈക്കത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ചതിയന്മാരുടെ മുന്നണിയാണെന്ന് മാണിക്ക് പറയേണ്ടി വന്നത് മുഖ്യമന്ത്രിയെക്കൂടി കണ്ടുകൊണ്ടായിരിക്കും. മാണിയുടേത് വെറും വാക്കായി കാണാൻ കഴിയില്ല. ഇക്കാര്യത്തിൽ കോണ്‍ഗ്രസിന് എന്താണ് പറയാനുള്ളതെന്നും പിണറായി വിജയന്‍ ചോദിച്ചു. ഉമ്മൻചാണ്ടിയുടെ സംരക്ഷകരായി മാറിയ കെ.പി.സി.സി പ്രസിഡൻറ് വി.എം.സുധീരനും പ്രവർത്തക സമിതി അംഗം എ.കെ.ആൻറണിക്കും ഇതിൽ വ്യത്യസ്ത അഭിപ്രായമുണ്ടാകാനിടയില്ലെന്നും പിണറായി പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കളും ബിജെപി നേതാക്കളും കോഴിക്കോട് ലീഗ് ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ മുസ്ലിംലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. നേരത്തെ രൂപീകരിച്ചതു പോലുള്ള കോ–ലീ–ബി സഖ്യം വീണ്ടും പ്രാവര്‍ത്തികമാക്കാനുള്ള നീക്കമായിട്ടാണ് ഇതിനെ കാണേണ്ടത്. അങ്ങനെ എങ്കില്‍ അത് വിനാശകരമായിരിക്കുമെന്നും പിണറായി മുന്നറിയിപ്പു നല്‍കി.
കെട്ടിപ്പിടിക്കുന്നതിനിടയിലും കുതികാല്‍ വെട്ടുന്നവർ രാഷ്ട്രീയത്തിലുണ്ടെന്നും എന്നാല്‍, കുഞ്ഞാലിക്കുട്ടിയെ നമ്പാന്‍ കൊള്ളാമെന്നുമായിരുന്നു കെ.എം മാണി കഴിഞ്ഞ ദിവസം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.