ബാറുകൾ തുറക്കാമെന്ന് ആർക്കും ഉറപ്പു നൽകിയിട്ടില്ല –കോടിയേരി
text_fieldsതിരുവനന്തപുരം: അടച്ചൂപൂട്ടിയ ബാറുകൾ തുറക്കാമെന്ന് ആർക്കും ഉറപ്പു നൽകിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബാറുടമകളെ ഉപയോഗിച്ച് സർക്കാറിനെ മാറ്റാൻ കഴിയുമെന്ന മൗഢ്യം തങ്ങൾക്കില്ലെന്നും കോടിയേരി പറഞ്ഞു. ബിജു രമേശിെൻറ സംഭാഷത്തിെൻറ പൂർണ രൂപമുള്ള യഥാർഥ സി.ഡി പുറത്തുവിടാത്ത് എന്തുകൊണ്ടാണ്. അതിെൻറ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ സർക്കാർ തയാറുണ്ടോ എന്നും കോടിയേരി ചോദിച്ചു.
ഇപ്പോൾ പുറത്തുവന്ന ബിജു രമേശിെൻറ ശബ്ദരേഖ എഡിറ്റ് ചെയ്തതാണ്. ആന്ധ്രയിലെ കോൺഗ്രസ് നേതാക്കളുമായി ബന്ധമുള്ള എ.ഡി.ജി.പിയാണ് ഇതിനു പിന്നിൽ. ഇത്രയും കാലം ശബ്ദരേഖയുണ്ടായിട്ടും എന്തുകൊണ്ടാണ് നടപടിയെടുക്കാതിരുന്നത്. വിൻസൻ എം. പോൾ വിജിലൻസ് ഡി.ജി.പി ആയിരുന്നപ്പോൾ ഇല്ലാതിരുന്ന തെളിവുകൾ ഇപ്പോൾ എവിടെ നിന്നാണ് വന്നതെന്നും കോടിയേരി ചോദിച്ചു. സരിതയുടെ വെളിപ്പെടുത്തലിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പ്രചാരവേലയാണ് ഇപ്പോൾ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി അനുകൂലമായ റിപ്പോർട്ട് നൽകിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഡിവൈ.എസ്.പി രാജ്മോഹനാണ് മാണിക്കെതിരെ ക്വിക് വേരിഫിക്കേഷൻ നടത്തിയത്. സുകേശനെ ഭയപ്പെടുത്തിയാണ് മാണിക്ക് അനുകൂലമായ റിപ്പോർട്ട് നൽകിയത്. സെലക്ഷൻ പട്ടികയിൽ നിന്ന് സുകേശനെ ഒഴിവാക്കാൻ വേണ്ടിയാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. നിശാന്തിനി െഎ.പി.എസിനെ ഭയപ്പെടുത്തിയാണ് ബാബുവിനെതിരെ തെളിവില്ലെന്ന റിപ്പോർട്ട് നൽകിയതെന്നും കോടിയേരി പറഞ്ഞു. എല്ലാ വിജിലൻസ് േകസുകളും അട്ടിമറിക്കപ്പെടുന്ന സംസ്ഥാനമായി കേരളം മാറി.
ബാർകോഴ ആരോപണം തെളിയിച്ചാൽ ബാറുകൾ തുറന്നു തരാമെന്ന് സിപിഎം നേതാവ് പറഞ്ഞിരുന്നതായി ബാറുടമകളുടെ യോഗത്തിൽ ബിജു രമേശ് പറയുന്നതിെൻറ ശബ്ദരേഖ പുറത്തു വന്നിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കോടിയേരി.
സി.പി.എമ്മിെൻറയോ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയോ വക്താവല്ല ബിജു രമേശ്. ബിജു രമേശ് എന്തെങ്കിലും പറഞ്ഞാല്‍ അതിന് മറുപടി പറയേണ്ട ഉത്തരവാദിത്തം സിപിഎമ്മിനിെല്ലന്നും കോടിയേരി കൂട്ടിച്ചേർത്തു. ഇടതുമുന്നണിയുടെ മദ്യനയം അധികാരത്തിെലത്തിയതിന് ശേഷം തീരുമാനിക്കും. ബാർ തുറക്കുന്ന വിഷയങ്ങളൊന്നും ബിജു രമേശുമായി ചർച്ച ചെയ്തിട്ടില്ല. അഴിമതിക്കേസുകൾ പ്രതിപക്ഷം ഏറ്റെടുക്കണമെങ്കിൽ വ്യക്തമായ തെളിവുകൾ നൽകണമെന്നാണ് ആവശ്യപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.