സി.ബി.ഐ വന്നാല്‍ ‘വിചാരണക്കൊല’യുടെ ചുരുളഴിയുമോ?
text_fieldsകണ്ണൂര്‍: സി.പി.എമ്മിന്‍െറ പാര്‍ട്ടി വിചാരണക്കു ശേഷമാണ് അരിയില്‍ ഷുക്കൂര്‍ നിഷ്ഠൂരമായി വധിക്കപ്പെട്ടതെന്ന പ്രചാരണത്തിന് കരുത്തു പകരുന്നതാണ് തിങ്കളാഴ്ച ഹൈകോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍. അതേസമയം, കേസിന്‍െറ തുടരന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നതോടെ പാര്‍ട്ടി വിചാരണക്കൊലയെന്നറിയപ്പെട്ട സംഭവത്തിന്‍െറ മുഴുവന്‍ വിവരങ്ങളും പുറത്തത്തെുമോയെന്നതും കണ്ടറിയാം. ‘സ്വയം പ്രഖ്യാപിത രാഷ്ട്രീയ ഗുണ്ടകള്‍ വാഴുമ്പോള്‍ കോടതിക്ക് കണ്ണടക്കാനാവില്ല, അന്വേഷണം നടത്താനാവില്ളെന്നറിയിച്ച് സി.ബി.ഐക്ക് ഒഴിയാനാവില്ല, കോടതിയുടെ മന:സാക്ഷിയെ ഞെട്ടിച്ച കൊലപാതകം’ തുടങ്ങിയ പരാമര്‍ശവും തുടരന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഹൈകോടതി ഉത്തരവിനൊപ്പമുണ്ടായി.
2012 ഫെബ്രുവരി 20ന് അരിയിലില്‍ സി.പി.എം-ലീഗ് സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട ഓഫിസുകളും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും സന്ദര്‍ശിച്ച ശേഷം തിരിച്ചുവരുകയായിരുന്ന സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയും സഞ്ചരിച്ച കാര്‍ ഒരു സംഘം ലീഗുകാര്‍ തടയുകയും എറിഞ്ഞുതകര്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊലചെയ്യപ്പെടുന്നത്. പി. ജയരാജന്‍െറ വാഹനം തടഞ്ഞ സംഭവം സംബന്ധിച്ച് ഉടന്‍ ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തകളും വന്നു.
വാഹനം തടഞ്ഞുള്ള അക്രമത്തില്‍ പരിക്കേറ്റ ജയരാജനെയും ടി.വി. രാജേഷിനെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ ആശുപത്രിയില്‍വെച്ച് ഗൂഢാലോചന നടത്തിയാണ് ഷുക്കൂറിനെ പാര്‍ട്ടി ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്തത്തെിച്ച് പാര്‍ട്ടി വിചാരണക്കുശേഷം കൊലചെയ്തതെന്നാണ് സി.പി.എമ്മിനെതിരെ ഉയര്‍ന്നുവന്നിരുന്ന പ്രധാന ആരോപണം. ആശുപത്രിയിലുണ്ടായിരുന്ന രണ്ടുപേരെ ഗൂഢാലോചനാകുറ്റം ചുമത്തി കേസിലുള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, പി. ജയരാജനും ടി. വി. രാജേഷിനുമെതിരെ പ്രേരണാകുറ്റം മാത്രമാണുണ്ടായിരുന്നത്. ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനാണ് മുഖ്യ ഗൂഢാലോചന നടത്തിയതെന്നാരോപിച്ച് ലീഗ് നേതൃത്വവും ശക്തമായ പ്രചാരണവുമായി രംഗത്തത്തെിയിരുന്നു. എന്നാല്‍, കേസന്വേഷണത്തില്‍ ദുര്‍ബലമായ പ്രേരണാകുറ്റം മാത്രമാണ് പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ അന്വേഷണസംഘം ചുമത്തിയിരുന്നത്. ഇതിനെതിരെയാണ് തിങ്കളാഴ്ച ഹൈകോടതി രൂക്ഷ പരാമര്‍ശം ഉയര്‍ത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ പി. ജയരാജനും ടി. വി. രാജേഷിനും അനുകൂലമായ കാര്യങ്ങള്‍ ചെയ്തുവെന്നുവരെയായിരുന്നു ഹൈകോടതി പരാമര്‍ശം.
കുറ്റവാളികള്‍ സ്വയംപ്രഖ്യാപിത പ്രാദേശിക രാജാക്കന്മാരെന്ന് ഹൈകോടതി
കൊച്ചി: ക്രിമിനല്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്വയംപ്രഖ്യാപിത പ്രാദേശിക രാജാക്കന്മാരെ ഭരിക്കാന്‍ അനുവദിച്ചാല്‍ നീതിനിര്‍വഹണം അപകടത്തിലാകുന്ന അവസ്ഥയുണ്ടാകുമെന്ന് ഹൈകോടതി. ക്രിമിനല്‍ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ചിലര്‍ പിന്തുടരുന്ന ഇത്തരം ഭീഷണി തന്ത്രങ്ങള്‍ക്ക് മുന്നില്‍ വെറും കാഴ്ചക്കാരായി മാറിനില്‍ക്കാന്‍ കോടതിക്ക് കഴിയില്ല. ഇക്കാര്യങ്ങള്‍ ഏറെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. മകന്‍ നഷ്ടപ്പെട്ട മാതാവിന്‍െറ നിലവിളി കാതുകളില്‍ മുഴങ്ങുമ്പോള്‍ കോടതിയുടെ മന$സാക്ഷിക്കും ഞെട്ടലാണുണ്ടാക്കുന്നത്.
ദാരുണമായ രീതിയില്‍ മകന്‍ കൊലചെയ്യപ്പെട്ട ഒരു മാതാവിന്‍െറ രോദനം കേള്‍ക്കാതിരിക്കാനാവില്ല. വെറുമൊരു വനരോദനമായി അത് അവസാനിക്കാനും പാടി െല്ലന്നും ജസ്റ്റിസ് ബി. കെമാല്‍ പാഷ കോടതിയില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.