സരിതക്കെതിരെ കേസെടുക്കാത്തത് സ്വന്തക്കാരായതിനാൽ
text_fieldsതിരുവനന്തപുരം: പറയുന്നത് തെറ്റാണെങ്കിൽ എന്തുകൊണ്ടാണ് സരിതക്കെതിരെ സർക്കാർ കേസെടുക്കാത്തതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടിച്ചെക്ക് കൊടുത്തിട്ടും കേസെടുത്തില്ല. സ്വന്തക്കാരായതുകൊണ്ടാണ് സരിതക്കെതിരെ കേസെടുക്കാത്തത്. കേസെടുത്താൽ അത് തങ്ങളെക്കൂടി ബാധിക്കുമെന്ന് ഭരണപക്ഷത്തിന് അറിയാമെന്നും കോടിയേരി കൂട്ടിച്ചേർത്തു. ബഹളത്തെ തുടർന്ന് നിയമസഭ പിരിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധാർമികത ഉയർത്തി മന്ത്രിമാെര രാജിവെപ്പിച്ച ഉമ്മൻചാണ്ടി ഇപ്പോൾ മനസാക്ഷിയാണ് വലുതെന്ന് പറഞ്ഞ് അധികാരത്തിൽ കടിച്ചു തൂങ്ങുകയാണ്. സോളാർ കമീഷന് മുന്നിൽ പ്രതിയായ സരിത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ നൽകിയ തെളിവിെൻറയും െബന്നി ബഹനാൻ അടക്കമുള്ളവർ ഇടപെട്ടതിെൻറയും തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ഇടപെട്ടതെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.