സംസ്ഥാനത്തേത് വെന്‍റിലേറ്ററില്‍ കഴിയുന്ന സ്റ്റേ സര്‍ക്കാറെന്ന് കോടിയേരി
text_fieldsതിരുവനന്തപുരം: ഹൈകോടതിയുടെ രണ്ടു മാസത്തെ സ്റ്റേയുടെ ബലത്തില്‍ വെന്‍റിലേറ്ററില്‍ കഴിയുന്ന സര്‍ക്കാറാണിതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ചാരക്കേസിന്‍െറ കാലത്ത് കരുണാകരന്‍ പറഞ്ഞ വാക്കുകള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുന്നെന്നും അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടവേ കോടിയേരി പറഞ്ഞു. ചാരക്കേസില്‍ രാജി വെക്കുമ്പോള്‍ കരുണാകരനെതിരെ കേസുണ്ടായിരുന്നില്ല. കേസ് കരുണാകരന്‍െറ പാപമാണെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ അങ്ങനെ പറഞ്ഞില്ളെന്നാണ് അവകാശപ്പെടുന്നത്. ഇതുപോലെ ചതിയന്മാര്‍ ഉണ്ടായിട്ടില്ളെന്നും ചരിത്രം ഇവര്‍ക്ക് മാപ്പു കൊടുക്കില്ളെന്നും ജനങ്ങള്‍ ഇവരോട് പൊറുക്കില്ളെന്നുമാണ് കരുണാകരന്‍ പറഞ്ഞത്. അതാണ് ഉമ്മന്‍ ചണ്ടിയെ വേട്ടയാടുന്നത്. സരിതയുടെ കൈയില്‍നിന്ന് കൈക്കൂലി വാങ്ങിയത്, ഇല നക്കിയവന്‍െറ ചിറി നക്കുന്നെന്ന ചൊല്ലുപോലെയാണ്. ഏത് അന്വേഷണത്തേയും നേരിടാം, നിയമം നിയമത്തിന്‍െറ വഴിക്ക് പോകും എന്നൊക്കെ പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ മന$സാക്ഷിയെക്കുറിച്ച് മാത്രമാണ് പറയുന്നത്. സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങാതെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് സ്വയം ഒഴിഞ്ഞുപോകാന്‍ മുഖ്യമന്ത്രി തയാറാകണം. കെ.പി. വിശ്വനാഥനും കെ.കെ. രാമചന്ദ്രനും കാട്ടിയ ധാര്‍മികത എവിടെപ്പോയി? സ്വന്തം കാര്യം വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി മന$സാക്ഷിയെക്കുറിച്ച് പറയുന്നു.
തട്ടിപ്പുകാരി പറയുന്നത് കേട്ട് പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജയില്‍ ഡി.ജി.പി ആയിരുന്ന അലക്സാണ്ടര്‍ ജേക്കബിന്‍െറ മൊഴി അവിശ്വസിക്കണോ? തോക്ക് ധാരികള്‍ സരിതയെ കാണാന്‍ ജയിലില്‍ വന്നെന്ന് പറഞ്ഞത് ഇന്‍റലിജന്‍സ് എ.ഡി.ജി.പിയാണ്. സരിതയുടെ മൊബൈല്‍ വിളിയുടെ വിശദാംശങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയാത്തവിധം ഐ.ജി നശിപ്പിച്ചെന്നാണ് ഇപ്പോഴത്തെ ഡി.ജി.പി സോളാര്‍ കമീഷന് മുമ്പാകെ നല്‍കിയ മൊഴി. ഐ.ജിക്കെതിരെ നടപടിയില്ല. മുഖ്യമന്ത്രിക്കു വേണ്ടി സരിതയെ സ്വാധീനിക്കാന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നു. എന്നിട്ടും കേസെടുക്കുന്നില്ല. 2013 -14ലെ ബജറ്റില്‍ ഈ കമ്പനി തയാറാക്കിയ സോളാര്‍ നയം ഉള്‍പ്പെടുത്തി മാണിയെ പറ്റിച്ചെന്നും കോടിയേരി ആരോപിച്ചു.
ചോദ്യോത്തരവേളയിലും പ്രതിഷേധം
തിരുവനന്തപുരം: സോളാര്‍, ബാര്‍ അഴിമതികളില്‍ ആരോപണവിധേയരായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ. ബാബു എന്നിവരുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ചോദ്യോത്തരവേളയിലും പ്രതിഷേധിച്ചു. ഇതോടെ ചോദ്യോത്തരവേള ശബ്ദായമാനമായി. രാജി ആവശ്യപ്പെട്ടുള്ള പ്ളക്കാര്‍ഡുകളും ബാനറുകളുമായാണ് അവര്‍ സഭയിലത്തെിയത്. ആരോപണവിധേയനായ ആര്യാടന്‍ മുഹമ്മദ് ചോദ്യത്തിന് ഉത്തരം പറയാനെഴുന്നേറ്റപ്പോള്‍ പ്രതിഷേധം ഉച്ചത്തിലായി. ആര്യാടന്‍ സഭയിലിരിക്കുന്നതുപോലും ലജ്ജാകരമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. അഴിമതിയില്‍ മുങ്ങിയ മന്ത്രിമാര്‍ സഭക്ക് അപമാനമാണെന്ന് ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.