ടീം സോളാറുമായി തന്‍െറ കാലത്ത് ഇടപാട് നടന്നിട്ടില്ളെന്ന് ആര്യാടന്‍
text_fieldsതിരുവനന്തപുരം: ടീം സോളാറുമായി തന്‍െറ കാലത്ത് ഇടപാടുകള്‍ നടത്തിയിട്ടില്ളെന്നും 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം നിഷേധിക്കുന്നെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്. തനിക്ക് എന്തിന് പണം തന്നു, താന്‍ എന്ത് കാര്യം ചെയ്തു എന്ന് ആരും വ്യക്തമാക്കിയിട്ടില്ല. ഇടത് സര്‍ക്കാറിന്‍െറ കാലത്ത് 42 വീടുകളില്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ വെച്ചതിന് സബ്സിഡിക്ക് ഇവര്‍ അനെര്‍ട്ടില്‍ 2011 മാര്‍ച്ച് 26ന് അപേക്ഷ നല്‍കി. എ.കെ. ബാലനാണ് അന്ന് വകുപ്പ് മന്ത്രി. ആ അപേക്ഷ തന്‍െറ കലത്താണ് പരിശോധിച്ചത്. ഐ.എസ്.ഐ നിലവാരം കമ്പനിക്കില്ളെന്ന് കാട്ടി 2012 ഫെബ്രുവരി നാലിന് അപേക്ഷ തള്ളി. ഇടതുകാലത്തെ അപേക്ഷ തള്ളുകയല്ലാതെ തന്‍െറ കാലത്ത് മറ്റൊന്നും ഉണ്ടായിട്ടില്ല. മാസ്കറ്റ് ഹോട്ടലില്‍ നടന്ന പ്രദര്‍ശനത്തില്‍ അവര്‍ സ്റ്റാള്‍ എടുത്തിട്ടുണ്ട്്. സോളാര്‍ നയം ഉണ്ടാക്കിയത്ആര്‍.വി.ജി. മേനോന്‍ അടക്കം പ്രമുഖരുമായി ചര്‍ച്ച ചെയ്താണ്.വിശ്വസിക്കാനാവുന്ന ആളില്‍നിന്നുള്ള വിവരങ്ങളാകണം പറയുന്നത്. ഇതുകൊണ്ട് സര്‍ക്കാറിനെ പൊളിക്കാനാവില്ല. അഞ്ചുകൊല്ലം പൂര്‍ത്തീകരിച്ചേ ഇറങ്ങിപ്പോകൂവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.