സോളിഡാരിറ്റി സാംസ്കാരിക സംഗമം ഇന്ന്
text_fieldsതൃശൂര്‍: ‘സംഘ്പരിവാര്‍ കാലത്തും ഇന്ത്യക്ക് ജീവിച്ചേ പറ്റൂ’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന കാമ്പയിന്‍െറ ഭാഗമായ ‘മോദിക്കെതിരെ തിരസ്കാര്‍ സെല്‍ഫി’ സാംസ്കാരിക സംഗമം ബുധനാഴ്ച നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മതേതര-ജനാധിപത്യത്തെക്കുറിച്ച സ്വപ്നങ്ങള്‍ കാറ്റില്‍ പറത്തി ഫാഷിസം ഇന്ത്യന്‍ ജനതയെ വെല്ലുവിളിക്കുകയാണ്. വിയോജിക്കാനുള്ള ജനാധിപത്യത്തിന്‍െറ അന്തസ്സത്തയെ ഫാഷിസം ഭയപ്പെടുന്നു. സവര്‍ണ, വൈദിക സംസ്കാരത്തെ ദേശീയ സംസ്കാരമായി അടിച്ചേല്‍പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സംഘ്പരിവാര്‍ ശ്രമം. ഈ സാഹചര്യത്തിലാണ് സാംസ്കാരിക സംഗമമെന്ന് അദ്ദേഹം പറഞ്ഞു. മോദി ഭരണകൂടത്തിന്‍െറ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി പരുസ്കാരങ്ങള്‍ തിരിച്ചേല്‍പിക്കുകയും സ്ഥാനങ്ങള്‍ രാജിവെക്കുകയും ചെയ്ത സാഹിത്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
തൃശൂര്‍ ടൗണ്‍ഹാളില്‍ വൈകീട്ട് നാലിന് കവി കെ. സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. പ്രഫ. സാറാ ജോസഫ്, കെ.പി. രാമനുണ്ണി, പി. സുരേന്ദ്രന്‍, പി.കെ. പാറക്കടവ്, ബാലചന്ദ്രന്‍ വടക്കേടത്ത്, പ്രഫ. വിജി തമ്പി, ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന്, പി.എന്‍. ഗോപീകൃഷ്ണന്‍, സെബാസ്റ്റ്യന്‍, കെ.ആര്‍. ടോണി, അന്‍വറലി, പി.എ. നാസുമുദ്ദീന്‍, ഡോ. ജമീല്‍ അഹമ്മദ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്‍റ് ആരിഫ് കുന്നക്കാവ്, സെക്രട്ടറി എന്‍.എം. ശുഹൈബലി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.