Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗ്...

ലീഗ് അതിര്‍ത്തിക്കപ്പുറം വളരാന്‍ തുടങ്ങിയിരിക്കുന്നു- കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
ലീഗ് അതിര്‍ത്തിക്കപ്പുറം വളരാന്‍ തുടങ്ങിയിരിക്കുന്നു- കുഞ്ഞാലിക്കുട്ടി
cancel

തിരുവനന്തപുരം: മതേതരത്വത്തിനും പിന്നാക്കവിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കുംവേണ്ടി ശബ്ദിച്ച് മുസ്ലിം ലീഗ് കേരളത്തിന്‍െറ അതിര്‍ത്തിക്കപ്പുറത്തേക്ക് വളരാന്‍ തുടങ്ങിയെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കേരളയാത്ര സമാപന സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരളയാത്രയിലൂടെ ലീഗ് മുന്നോട്ടുവെച്ച സൗഹൃദം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യം സംസ്ഥാനമൊട്ടാകെ പടര്‍ന്നു കഴിഞ്ഞു. കേരളത്തില്‍ മതേതരത്വത്തി ന്‍െറ വേരറ്റുപോകാന്‍ ലീഗ് സമ്മതിക്കില്ല. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാരിനെ അധികാരത്തിലത്തെിച്ച് വര്‍ഗീയ ഫാസ്സിസ്റ്റ് ശക്തികളുടെ വേരറുക്കാനുള്ള എല്ലാ തരം പ്രവര്‍ത്തനങ്ങള്‍ക്കും ഐക്യ ജനാധിപത്യ മുന്നണിക്കൊപ്പം ലീഗ് ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നഷ്ടമാകുന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പ്രതിരോധങ്ങള്‍ ഉണ്ടാകണം -ഖാദര്‍ മൊയ്തീന്‍

സമാപന സമ്മേളനം പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഖാദര്‍ മൊയിതീന്‍ ഉദ്ഘാടനം ചെയ്തു. മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി എന്നിങ്ങനെ രാജ്യത്തിന് നഷ്ടമാകുന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കേരളത്തില്‍ മാത്രമല്ല രാജ്യതലസ്ഥാനത്തും പ്രതിരോധങ്ങള്‍ വളര്‍ന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളുടെ വളര്‍ച്ചക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മുസ്ലിം ലീഗിന് മറ്റ് പ്രസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ ഒരു രാഷ്ട്രീയ അസ്ഥിത്വമുണ്ട്. അത്  പാരമ്പര്യത്തിന്‍േറതാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ക്കുന്ന പാരമ്പര്യമാണത്. ദേശീയതക്ക് പ്രാധാന്യം നല്‍കിയും മതേതര ഐക്യം ഊട്ടിയുറപ്പിച്ചും സാംസ്കാരിക അസ്ഥിത്വം നിലനിര്‍ത്തേണ്ടതിന്‍െറ ആവശ്യകതയാണ് മുസ്ലിം ലീഗ് പൊതുസമൂഹത്തോട് വിളിച്ചുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം  ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വിഭാഗീയതയും വര്‍ഗീയതയും രാഷ്ട്രീയ പിടിവള്ളിയാക്കിയവരുടെ എതിര്‍ചേരിയിലാണ് ലീഗ് എന്നും നിലകൊണ്ടിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് ചത്തകുതിരയാണെന്ന സങ്കല്‍പം കേരളയാത്രയോടെ തിരുത്തിക്കുറിച്ചിരിക്കുന്നു. രാജ്യത്തിന്‍െറ ഐക്യവും സമാധാനവും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അത് നോക്കിയിരിക്കാന്‍ ലീഗിനാവില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി അന്തസോടെ പൊരുതുന്ന പാര്‍ട്ടിയാണ്. നാടിന്‍െറ ഐക്യത്തിനായി ഉറച്ചനിലാപാട് എടുത്തിട്ടുള്ള പാര്‍ട്ടിയാണ് ലീഗ്. വിപ്ലവും സംഘട്ടനങ്ങളും സൃഷ്ടിച്ച് രാജ്യത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അതിനെ നോക്കി നില്‍ക്കാനാവില്ല. പൗരാവകാശം എന്തുവില നല്‍കിയും കാത്തുസൂക്ഷിക്കും. സംഘ്പരിവാറിന്‍െറ അസഹിഷ്ണുത മതന്യൂനപക്ഷങ്ങള്‍ക്കുനേരെ മാത്രമല്ല, ദലിത് പിന്നാക്കവിഭാഗങ്ങള്‍ക്കുനേരെയും ഉണ്ടായിക്കൊണ്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്‍െറ വികസനങ്ങളെ നിയമസഭയില്‍ ഗവര്‍ണര്‍ നയപ്രസംഗത്തില്‍ പ്രശംസിച്ചചത് സര്‍ക്കാറിനുള്ള വലിയ അംഗീകാരമാണ്. അത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കുമുന്നില്‍ അവവതരിപ്പിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.


കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി മുഖ്യപ്രഭാഷണം നടത്തി. ബഹുസ്വരതയാണ് രാജ്യത്തിന്‍െറ സമ്പത്ത്. അതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ ആഞ്ഞടിക്കുന്നവരെ ശക്മായി നേരിടാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. എന്തുഭക്ഷിക്കണം, ഏതു വസ്ത്രം ധരിക്കണം എന്നൊക്കെ കല്‍പിക്കുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ ഈ മുന്നേറ്റത്തെ ചെറുക്കാന്‍ കഴിയണം. രാഷ്ട്രീയ പ്രവര്‍ത്തനം ഭരണം കൈയാളാനോ പ്രതിപക്ഷത്തിരിക്കകാനോ വേണ്ടി മാത്രമാകരുത്. ജനസേവനം കൂടി അതിലുണ്ടെങ്കിലെ പൊതുസമൂഹത്തില്‍ അംഗീകാരം ലഭിക്കൂ. മുസ്ലിംലീഗിന്‍െറ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. കുഞ്ഞാലിക്കുട്ടിയുടെ കേരളയാത്രയിലൂടെ ലീഗിന് പൊതുസമൂഹത്തില്‍ കൂടതല്‍ മതിപ്പ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടി നയിച്ച കേരളയാത്ര ജനാധിപത്യചേരിക്ക് കൂടുതല്‍ ആവേശമായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിലക്കയറ്റത്തി ന്‍െറ പേരില്‍ യു.പി.എ സര്‍ക്കാരിനെ താഴെയിറക്കി അധികാരത്തിലത്തെിയ മോദി സര്‍ക്കാര്‍ ഇപ്പോള്‍ ജനങ്ങളെ വെള്ളംകുടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അക്രമരാഷ്ട്രീയത്തിനും ഫാസിസ്റ്റി ചിന്തകള്‍ക്കുമെതിരെയുള്ള ശക്തമായ മറുപടിയാണ് ജനരക്ഷായാത്രയും കേരളയാത്രയുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ പറഞ്ഞു. സി.പി.എം നേതാക്കളുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള കോടതി പരാമര്‍ശങ്ങള്‍ ഇനിയെങ്കിലും നേതാക്കളുടെ കണ്ണുതുറക്ക ട്ടേ എന്ന പ്രാര്‍ഥനയാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രോഹിത് വെമുലയുടെ മരണത്തില്‍ അനാഥമായ കുടുംബത്തിന് 10,000ത്തോളം വരുന്ന മുസ്ലിം സഹോദരങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് മന്ത്രി കെ.എം. മുനീര്‍ പറഞ്ഞു. മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,  എം.പി അബ്ദു സമദ് സമദാനി എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്  സ്വാഗതവും ബീമാപ്പള്ളി റഷീദ് നന്ദിയും പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueiumlPK kunhalikuttykerala yathra
Next Story