വിദ്യാഭ്യാസ വായ്പ കൃത്യമായി തിരിച്ചടക്കുന്നവർക്ക് ഇളവ്
text_fieldsതിരുവനന്തപുരം: വിദ്യാഭ്യാസ വായ്പകളിലെ പത്ത് തവണകൾ കൃത്യമായി തിരിച്ചടച്ചാല്‍ അവസാനത്തെ രണ്ട് തവണ സര്‍ക്കാര്‍ അടക്കുമെന്ന് യു.ഡി.എഫ് സർക്കാരിന്‍റെ ബജറ്റ് പ്രഖ്യാപനം. ഇന്ത്യക്കകത്ത് പഠിക്കുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക. കൂടാതെ വിദ്യാഭ്യാസ വായ്പകള്‍ക്ക് ബാങ്കുകളുടെ സഹകരണത്തോടെ ബൃഹത് പദ്ധതി സർക്കാർ നടപ്പാക്കും. ഈ മേഖലയുടെ വികസനത്തിന് 1,330.79 കോടി രൂപയും സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 14 കോടി രൂപയും നീക്കിവെച്ചതായി മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
ഒരു കോളജ് പോലുമില്ലാത്ത പിന്നാക്ക വിഭാഗങ്ങള്‍ക്ക് കോളജ് അനുവദിക്കും. 100 വര്‍ഷം പൂര്‍ത്തിയാക്കിയ എയ്ഡഡ് കോളജുകള്‍ക്ക് ഒരു കോഴ്‌സ് കൂടി പുതിയതായി അനുവദിക്കും. മഹാരാജാസ് കോളജ് സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ കോളജ് ആക്കി മാറ്റും. 10 കോളജുകളെ സെന്‍റര്‍ ഓഫ് എക്‌സലന്‍സായി ഉയര്‍ത്തും.
100 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും പാലായില്‍ ഇന്‍ഫോസിറ്റിയുടെ തുടര്‍ നടപടികള്‍ക്ക് 25 കോടി രൂപ വകയിരുത്തിയതായും ബജറ്റിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.