വെള്ളം കുടിക്കാതെ മാണിയെ മറികടന്നു
text_fields
തിരുവനന്തപുരം: ബജറ്റില്‍ പാലാക്ക് വാരിക്കോരി നല്കി മുന്‍ ധനമന്ത്രി കെ.എം. മാണിയെ അമ്പരപ്പിച്ചെങ്കിലും അവതരണത്തില്‍ മാണിയെ മുഖ്യമന്ത്രി കടത്തിവെട്ടി. സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണമാണ് വെള്ളിയാഴ്ച മുഖ്യമന്ത്രി നടത്തിയത്. 2.54 മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗമായിരുന്നു മുഖ്യമന്ത്രിയുടേത്. 2013ല്‍ മാണി നടത്തിയ 2.50 മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗമാണ് മുഖ്യമന്ത്രി പഴങ്കഥയക്കിയത്. നാല് പേജുകള്‍ വായിക്കാതെ ഒഴിവാക്കിയാണ് അദ്ദേഹം പ്രസംഗം പൂര്‍ത്തിയാക്കിയത്. വെള്ളിയാഴ്ച ബജറ്റ് പ്രസംഗം അവസാനിച്ചയുടന്‍ മുഖ്യമന്ത്രി റെക്കോഡിട്ട വിവരം ചെയറിലുണ്ടായിരുന്ന സ്പീക്കര്‍ എന്‍. ശക്തന് അറിയിക്കുകയും ചെയ്തു. ബജറ്റ് പ്രസംഗത്തിനിടെ ഒരിക്കല്‍പോലും മുഖ്യമന്ത്രി വെള്ളംകുടിച്ചില്ല. ഇരിപ്പിടത്തിന് സമീപം നേരത്തേ വെള്ളം കരുതിയിരുന്നെങ്കിലും പ്രസംഗം അവസാനിച്ചിട്ടും കുടിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.