പലിശരഹിത ബാങ്കിങ്ങിന് പ്രചോദനം ഇസ്ലാമിക സാമ്പത്തികശാസ്ത്രം –ഡോ. തോമസ് ഐസക്
text_fieldsആലപ്പുഴ: ഇസ്ലാമിന്‍െറ സാമ്പത്തികശാസ്ത്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പലിശരഹിത ബാങ്കിങ്ങിന് തന്നെ പ്രേരിപ്പിച്ചതെന്ന് മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് എം.എല്‍.എ. സമസ്ത വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയതക്കൊപ്പം ഭൗതികതക്കും തുല്യപ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്ലാം. മനുഷ്യന്‍െറ പ്രശ്നങ്ങളില്‍ ഇടപെടുക എന്നതാണ് ഇസ്ലാമിന്‍െറ താല്‍പര്യം. പലിശരഹിത ബാങ്കിങ് എന്ന ആശയത്തിനുപിന്നിലും അതുതന്നെയാണ് കാണാന്‍ കഴിയുക. ഊഹക്കച്ചവടം അടിസ്ഥാനമാക്കിയുള്ള ആധുനിക സാമ്പത്തികസ്ഥാപനങ്ങള്‍ ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഇസ്ലാം ഊഹക്കച്ചവടത്തെ പൂര്‍ണമായും നിരാകരിക്കുന്ന ആദര്‍ശസംഹിതയാണ്. സമ്മേളനത്തില്‍ എത്തിയപ്പോഴാണ് സമസ്തയുടെ ശക്തി ബോധ്യപ്പെട്ടതെന്ന് തോമസ് ഐസക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.