അറബിക് സര്‍വകലാശാല: നിലപാടില്‍ വിട്ടുവീഴ്ചയില്ല –എസ്.കെ.എസ്.എസ്.എഫ്
text_fieldsആലപ്പുഴ: നിര്‍ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യത്തില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും തയാറല്ളെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പ്രസിഡന്‍റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ ബജറ്റില്‍ വിഷയം ഉള്‍ക്കൊള്ളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സര്‍വകലാശാലാ വിഷയത്തിലുള്ള യു.ഡി.എഫ് സര്‍ക്കാറിന്‍െറ മൗനം ഗൗരവപൂര്‍വംതന്നെ കാണുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. യു.ഡി.എഫ് സര്‍ക്കാറിന്‍െറ തെരഞ്ഞെടുപ്പ് വാഗ്ദാനവും കേരളീയ വിദ്യാഭ്യാസ മേഖലയില്‍ ഏറെ പ്രസക്തവുമായ അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അറബിക് സര്‍വകലാശാല വിഷയത്തില്‍ സംസ്ഥാന പ്രസിഡന്‍റിന്‍െറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കാണാന്‍ യോഗം തീരുമാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.