അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനത്തിന് തുടക്കം
text_fieldsകോഴിക്കോട്: ഐ.എസ്.എം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനത്തിന് കോഴിക്കോട് സ്വപ്നനഗരിയിലെ സലഫി നഗറില്‍ ഉജ്ജ്വല തുടക്കം. ആറുമാസമായി നടക്കുന്ന പ്രബോധന സംസ്കരണ പരിപാടികളുടെ സമാപനമായാണ് സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനം മുതിര്‍ന്ന പണ്ഡിതനായ കരുവള്ളി മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യന്‍ ഒൗക്കാഫ് മന്ത്രാലയ ഡയറക്ടര്‍ ശൈഖ് ഫൈസല്‍ സുഊദ് അല്‍ അന്‍സി സംസാരിച്ചു. വിസ്ഡം ബുക്സിന്‍െറ പ്രകാശനം എം.കെ. രാഘവന്‍ എം.പി നിര്‍വഹിച്ചു. മതവിശ്വാസം ഒരിക്കലും നാട്ടില്‍ കുഴപ്പത്തിന് കാരണമാകുന്നില്ളെന്നും മതത്തിന്‍െറ പേരില്‍ സ്വാര്‍ഥമതികള്‍ കാണിക്കുന്ന മതഭ്രാന്താണ് പ്രശ്നമെന്നും തുടര്‍ന്ന് സംസാരിച്ച കെ.കെ. രാഗേഷ് എം.പി പറഞ്ഞു.
അബ്ദുസ്സമദ് സമദാനി എം.എല്‍.എ, വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ സലഫി, സയ്യിദ് മുഹമ്മദ് ശാക്കിര്‍, മായിന്‍ കുട്ടി അജ്മാന്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്‍, സുഫ്യാന്‍ അബ്ദുസ്സലാം, മലബാര്‍ ഗ്രൂപ് എക്സി. ഡയറക്ടര്‍ എ.കെ. നിഷാദ്, പി.കെ. മുഹമ്മദ് ഷെരീഫ്, പ്രദീപ് കുമാര്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരന്‍, പി.ടി.എ. റഹീം എം.എല്‍.എ, ശൈഖ് ഇമാജുദ്ദീന്‍ ഈജിപ്ത്, കോഴിക്കോട് മേയര്‍ വി.കെ.സി. മമ്മദ് കോയ, അബ്ദുല്‍ ജബ്ബാര്‍ മൗലവി, സി.പി. കുഞ്ഞുമുഹമ്മദ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെംബര്‍ ഡോ. പി.വി. അബ്ദുല്‍ ഹമീദ്, ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി, കെ.പി.എസ്.സി മെംബര്‍ ടി.ടി. ഇസ്മായില്‍, ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ, അര്‍ഷദ് അബ്ദുല്ല, ഡോ. യൂസുഫ് ലോവല്‍ നൈജീരിയ, പി.ടി. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി, എം. മെഹബൂബ്, കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി.എം. നിയാസ്, എം.ഇ.എസ് സെക്രട്ടറി സി.ടി. സക്കീര്‍ ഹുസൈന്‍, പി.വി. അബ്ദുല്‍ ജലീല്‍, അമീന്‍ കോയമ്പത്തൂര്‍, ഡോ. പി.എന്‍. ശബീല്‍ എന്നിവര്‍ സംസാരിച്ചു.ഖുര്‍ആന്‍െറ മധ്യമ സംസ്കാരം സെഷനില്‍ ഡോ. കെ. ഷഹദാദ്, അബ്ദുല്‍ ലത്തീഫ് സുല്ലമി മാറഞ്ചേരി, അബ്ദുല്‍ മാലിക് സലഫി, ഹാരിസ് കായക്കൊടി, സയ്യിദ് പട്ടേല്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.