‘പെസ’ നിയമം ആദിവാസിചൂഷണം അവസാനിപ്പിക്കും –മന്ത്രി ജയലക്ഷ്മി
text_fieldsകല്‍പറ്റ: സര്‍ക്കാറിന്‍െറ നേട്ടങ്ങള്‍ വിശദീകരിക്കാനുള്ള സംസ്ഥാനതല പ്രത്യേക വാര്‍ത്താസമ്മേളന പരമ്പര തുടങ്ങി. ‘ഒപ്പം’ എന്നപേരില്‍ മന്ത്രിമാര്‍ നടത്തുന്ന പരിപാടിക്ക് വെള്ളിയാഴ്ച വയനാട്ടിലെ തൊണ്ടര്‍നാട് ആലക്കല്‍ കോളനിയില്‍ പട്ടികവര്‍ഗ യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി തുടക്കമിട്ടു.
പട്ടികവര്‍ഗക്കാര്‍ക്കെതിരായ ചൂഷണം തടയാനും സ്വത്തിനും ജീവനും സംരക്ഷണമുറപ്പാക്കാനും ‘പെസ’ (പഞ്ചായത്ത് എക്സ്റ്റെന്‍ഷന്‍സ് ടു ഷെഡ്യൂഡ് ഏരിയാസ്) നിയമം നടപ്പാകുന്നതോടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാറിന്‍െറ വലിയ നേട്ടമാണിത്. 1996ലാണ് കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയത്. പട്ടികവര്‍ഗപ്രദേശം എന്ന് നിര്‍ണയിക്കുന്ന ജീവിതസങ്കേതങ്ങള്‍, ഊരുകള്‍ എന്നിവക്ക് ‘പെസ’ നിയമംവഴി പ്രത്യേക അധികാരങ്ങള്‍ ലഭിക്കും. വയനാട്, ഇടുക്കി, കണ്ണൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ 20,445 ഊരുകളാണ് നിയമത്തില്‍ ഉള്‍പ്പെടുക. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടന്ന നില്‍പുസമരത്തിന്‍െറ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ പ്രധാന തീരുമാനങ്ങളിലൊന്ന് ഇതായിരുന്നു. സംസ്ഥാനസര്‍ക്കാര്‍ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാര്‍ലമെന്‍റിന്‍െറ ഇരുസഭകളും പാസാക്കിയാലുടന്‍ കേരളനിയമസഭയും പാസാക്കും. ഇതോടെ ‘പെസ’ കേരളത്തിലും നിലവില്‍വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.