വോട്ട് വാങ്ങി തിരിഞ്ഞുകുത്തുന്നവരെ പാഠം പഠിപ്പിക്കും -കാന്തപുരം
text_fieldsകാസര്‍കോട്: സുന്നികളുടെ വോട്ട് വാങ്ങി അവര്‍ക്കെതിരെ തിരിഞ്ഞു കുത്തുന്നവരെ പാഠം പഠിപ്പിക്കുമെന്ന് സുന്നി ജംഇയ്യതുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. കാസര്‍കോട് ജാമിഅ സഅദിയ്യ അറബിയ്യ വാര്‍ഷിക സനദ് ദാന മഹാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സുന്നികളെ ഉപദേശിക്കാന്‍ രാഷ്ട്രീയക്കാര്‍ വരേണ്ടതില്ല. അതാത് സമയത്ത് ആവശ്യമായത് പറയാനും നടപ്പാക്കാനും തങ്ങള്‍ പഠിച്ചിട്ടുണ്ട്. സംഘടനയുടെ പേര് പറഞ്ഞ് സമസ്തയുടെ ആശയത്തെ തകിടം മറിക്കാന്‍ രാഷ്ട്രീയ സഹായം കൊണ്ടോ പണച്ചാക്കുകള്‍ കൊണ്ടോ സാധിക്കില്ല. ന്യായമായ ആവശ്യങ്ങള്‍ ഭരണകൂടത്തിനു മുന്നില്‍ അവതരിപ്പിച്ച് അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ വളര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.