കൊച്ചിയിലേക്ക് ബസില്‍ കൊണ്ടുവന്ന അഞ്ചരകിലോ സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
text_fieldsആലുവ: അന്തര്‍ സംസ്ഥാന ബസില്‍നിന്ന് അഞ്ചരകിലോ സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യപ്രതിയെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് അമറോഹ ജില്ലക്കാരനായ ഷമീം അന്‍സാരിയെയാണ്(45) പ്രത്യേക പൊലീസ് സംഘം അമറോഹ ജില്ലയിലെ ധനക്ഖരയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ജനുവരി മൂന്നിന് ബംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്ക് വരുകയായിരുന്ന കല്ലട സുരേഷ് ട്രാവത്സ് വോള്‍വോ ബസില്‍ കൊച്ചിയിലേക്ക് യാത്രചെയ്ത സെയിത്സ് റപ്രസെന്‍േററ്റിവിന്‍െറ ബാഗില്‍ സൂക്ഷിച്ച അഞ്ചരകിലോ സ്വര്‍ണം കവരുകയായിരുന്നു. രാത്രി കൊച്ചിക്ക് പുറപ്പെട്ട ബസിലായിരുന്നു സംഭവം. ബംഗളൂരുവിലുള്ള സോഹന്‍ ജ്വല്ളേഴ്സ് എന്ന സ്ഥാപനത്തിന്‍െറ എറണാകുളത്തെ വില്‍പനശാലകളില്‍ പ്രദര്‍ശിപ്പിച്ച് ഓര്‍ഡര്‍ ശേഖരിക്കാനായി രാജസ്ഥാന്‍ സ്വദേശിയായ മഹേഷ് കുമാറിന്‍െറ കൈവശം കൊടുത്തുവിട്ട ഒന്നര കോടി രൂപയോളം വിലവരുന്ന സ്വര്‍ണമാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് ബന്ധുവായ രണ്ടാം പ്രതി വീട്ടില്‍നിന്ന് രക്ഷപ്പെട്ടു. പിടിയിലായ പ്രതിയെ ട്രെയിന്‍ മാര്‍ഗം നാട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. രണ്ടാം പ്രതി മോഷണമുതലില്‍ ഭൂരിഭാഗവും ഉപയോഗിച്ച് 10 ഏക്കറോളം മാവിന്‍ തോട്ടം വാങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. രണ്ടാം പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.