ഭൂരിപക്ഷത്തിന്‍െറ പേരില്‍ സംസാരിക്കുന്നത് ന്യൂനപക്ഷം –കെ. സച്ചിദാനന്ദന്‍
text_fieldsതിരൂര്‍: ഇന്ത്യയില്‍ ഭൂരിപക്ഷത്തിന്‍െറ പേരില്‍ സംസാരിക്കുന്നത് ന്യൂനപക്ഷമാണെന്ന് കവി കെ. സച്ചിദാനന്ദന്‍. തുഞ്ചന്‍ ഉത്സവത്തില്‍ ‘സര്‍ഗാത്മകതയും സ്വാതന്ത്ര്യവും-ഇന്ത്യന്‍ സാഹചര്യങ്ങള്‍’ സെമിനാറില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പുസ്തക നിരോധവും ചലച്ചിത്ര പ്രദര്‍ശനം തടയലും ദേശദ്രോഹ നിയമത്തിന്‍െറ ദുരുപയോഗവും മൂലം സാംസ്കാരിക അന്തരീക്ഷം കലുഷിതമാണ്. വംശമഹിമ, ജാതിമഹിമ വാദമാണ് ഫാഷിസത്തിന്‍െറ അടിത്തറ. കലാകാരന്മാര്‍ അവതരിപ്പിക്കുന്നത് സര്‍ഗാത്മകതയുടെ മാത്രം സ്വാതന്ത്ര്യമല്ല. വായനക്കാരുടെ, ആസ്വാദകരുടെ, അനുവാചകരുടെ കൂടി സ്വാതന്ത്ര്യം അതിലടങ്ങിയിട്ടുണ്ട്.
എങ്കിലേ സര്‍ഗാത്മക സ്വാതന്ത്ര്യം പൂര്‍ണമാകൂ. കവിതയുടെ വിപരീതം ഗദ്യമല്ല, ഹിംസയാണ്. മാധ്യമങ്ങളുടെ ആഘോഷങ്ങളുടെ കാലത്ത് ഭാഷ പെട്ടെന്ന് പഴഞ്ചനാകുന്നു. പ്രാദേശിക സംസ്കാര സ്രോതസ്സുകളെ നശിപ്പിക്കുന്ന ആഗോളീകരണവും ഹിംസയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ എത്രമാത്രം പുരോഗതി കൈവരിച്ചെന്ന് പരിശോധിച്ചാണ് രാജ്യത്ത് ജനാധിപത്യം എത്രമാത്രം ശക്തിപ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തേണ്ടതെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.