മാഞ്ഞൂ, കാവ്യനിലാവ്
text_fieldsതിരുവനന്തപുരം: ശനിയാഴ്ച അന്തരിച്ച കവി ഒ.എന്‍.വി. കുറുപ്പിന് മലയാളത്തിന്‍െറ അശ്രുപൂജ. സംസ്ഥാന സര്‍ക്കാറിന്‍െറ പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെ, അദ്ദേഹം തന്നെ പേരിട്ട ശാന്തികവാടത്തിലായിരുന്നു സംസ്കാരം. വഴുതക്കാട്ടെ വസതിയായ ‘ഇന്ദീവര’ത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതികശരീരത്തില്‍ തിങ്കളാഴ്ചയും മുഖ്യമന്ത്രി അടക്കമുള്ളവര്‍ ശ്രദ്ധാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയിരുന്നു.
9.45ഓടെ പുഷ്പമഞ്ചത്തില്‍ ഭൗതികശരീരം ചെമ്പട്ട് പുതപ്പിച്ചു കിടത്തി. പിന്നീടായിരുന്നു തൈക്കാട് ശാന്തികവാടത്തിലേക്കുള്ള യാത്ര. രാവിലെ 10.15ഓടെ ശാന്തികവാടത്തിന് മുന്നില്‍ ഭൗതികശരീരം വഹിച്ചുള്ള വാഹനമത്തെുമ്പോള്‍ സാംസ്കാരിക കേരളത്തിന്‍െറ ആദരവായി, ഡോ. ഓമനക്കുട്ടിയുടെയും ഭാവനാ രാധാകൃഷ്ണന്‍െറയും നേതൃത്വത്തില്‍ 84 ഗായകരുടെ ഗാനാര്‍ച്ചന മുഴങ്ങി. മകന്‍ രാജീവനാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ എന്‍. ശക്തന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയ, സാംസ്കാരിക നായകര്‍, കവികള്‍, ചലച്ചിത്രതാരങ്ങള്‍ തുടങ്ങി ഒട്ടേറെപേര്‍ ചടങ്ങുകള്‍ക്ക് സാക്ഷിയായി. 10.45ന് ഒൗദ്യോഗിക ബഹുമതി നല്‍കി മൂന്നു പ്രാവശ്യം വെടിയൊച്ച മുഴങ്ങി. തുടര്‍ന്ന് മൃതദേഹം വൈദ്യുതി ശ്മശാനത്തിലേക്ക് എടുക്കുമ്പോഴും അദ്ദേഹത്തിന്‍െറ ഗാനങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു. ജില്ലാ ഭരണകൂടത്തിന്‍െറ മേല്‍നോട്ടത്തിലാണ് ചടങ്ങുകള്‍ നടന്നത്. ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കലക്ടര്‍ ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.