ബാര്‍ കോഴ: വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വിധി ഇന്ന്
text_fieldsകോട്ടയം: ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്ക് ക്ളീന്‍ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ തിരുവനന്തപുരത്ത് ചൊവ്വാഴ്ച ചേരുന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം നിര്‍ണായകം. വിജിലന്‍സിന്‍െറ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയോ അനുകൂല പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്താല്‍ കോണ്‍ഗ്രസിനും പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിനും എതിരെ ശക്തമായ നിലപാടെടുക്കാനാകും പാര്‍ട്ടി ഉന്നതാധികാര സമിതിയില്‍ മാണി ശ്രമിക്കുകയെന്നാണ് വിവരം.
അതേസമയം, വിജിലന്‍സ് കോടതി നിലപാട് എന്താകുമെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസും കെ.എം. മാണിയും ആശങ്കയിലുമാണ്. വിധി എന്തായാലും മാണിക്ക് അനുകൂല നിലപാടുമായി മുന്നോട്ടുപോകാനും അനുനയിപ്പിക്കാനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തുണ്ട്. യു.ഡി.എഫിനെതിരെ കിട്ടുന്ന അവസരങ്ങളിലെല്ലാം രൂക്ഷവിമര്‍ശവുമായി നീങ്ങുന്ന മാണി കോടതി തീരുമാനം വരുന്നതുവരെ മൗനം പാലിക്കാന്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മാണിക്ക് അനുകൂലമായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ ശേഷം ഉണ്ടായ സംഭവവികാസങ്ങള്‍ക്ക് ശേഷം ചേരുന്ന ആദ്യയോഗത്തില്‍ അദ്ദേഹം എന്തുനിലപാടാകും സ്വീകരിക്കുകയെന്നത് പി.ജെ. ജോസഫ് അടക്കമുള്ളവരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
മാണിയുടെ നിലപാടിനെ കണ്ണടച്ചു പിന്തുണക്കേണ്ടതില്ളെന്നാണ് പഴയ ജോസഫ് വിഭാഗത്തിന്‍െറ നിലപാട്. രണ്ടു ദിവസമായി പാര്‍ട്ടിയിലെ എല്ലാ വിഭാഗത്തെയും അനുനയിപ്പിക്കാനുള്ള നീക്കങ്ങളിലാണ് മാണി. കോടതി അനുകൂലമായി പ്രതികരിച്ചാല്‍ മാണിയെ മന്ത്രിസഭയിലേക്ക് എത്രയും വേഗം മടക്കിക്കൊണ്ടുവരാനുള്ള നീക്കങ്ങളും യു.ഡി.എഫില്‍ ഉണ്ട്. എന്നാല്‍, മാണി ഇക്കാര്യത്തില്‍ അടുത്ത വിശ്വസ്തരോട് പോലും മനസ്സ് തുറന്നിട്ടില്ല. മാണിയുടെ അടുത്ത വിശ്വസ്തരുമായി മുഖ്യമന്ത്രി രഹസ്യചര്‍ച്ച നടത്തുന്നുമുണ്ട്.
കോടതി വിധി അനുകൂലമായാല്‍ യു.ഡി.എഫിനെ വിരട്ടി പരമാവധി സീറ്റ് തരപ്പെടുത്താന്‍ മാണി കരു നീക്കുമെന്നും മുന്നണി നേതൃത്വം കണക്കുകൂട്ടുന്നു. ഇക്കുറി കുറഞ്ഞത് 22 സീറ്റെങ്കിലും വാങ്ങാനാണ് ശ്രമം. മാണിക്കെതിരെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം ഗൂഢാലോചന നടത്തുന്നുവെന്നായിരുന്നു കേരള കോണ്‍ഗ്രസിന്‍െറ പ്രധാന ആരോപണം. ഇത് ശരിവെക്കുന്ന വിധം സമീപകാലത്ത് ചില പുതിയ വിവരങ്ങള്‍ പുറത്തുവരികയും ചെയ്തു. ഈ സാഹചര്യത്തില്‍ തുടര്‍ന്നങ്ങോട്ട് ശക്തമായ നിലപാടുകളുമായി മുന്നോട്ടു പോകാനാണ് മാണിയുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.