ബാർ കോഴ: റിപ്പോർട്ടിൽ വാദം വേണ്ടെന്ന് വിജിലൻസ്
text_fieldsതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ.എം. മാണിയെ കുറ്റമുക്തനാക്കി സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വാദം ആവശ്യമില്ളെന്ന നിലപാടുമായി അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ വക്കം ശശീന്ദ്രന്‍. അന്വേഷണം അട്ടിമറിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരായ വാദത്തെ ഭയക്കുന്നതെന്തിനെന്ന് ആരാഞ്ഞ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ അഭിഭാഷകന്‍ പി.എ. അഹമ്മദ്, വിജിലന്‍സ് വാദം തള്ളണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം, വൈക്കം വിശ്വന്‍, വി. മുരളീധരന്‍, ബിജു രമേശ് ഉള്‍പ്പടെയുള്ളവര്‍ക്ക് ഏതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മാര്‍ച്ച് അഞ്ചുവരെ കോടതി സമയം അനുവദിച്ചു. മുഴുവന്‍പേരും ഏതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ജഡ്ജി ജോണ്‍. കെ ഇല്ലിക്കാടന്‍ പറഞ്ഞു.
ചൊവ്വാഴ്ച തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചപ്പോള്‍ വി.എസ്. അച്യുതാനന്ദന്‍, അഡ്വ. വിജു വി.ആര്‍ (ഐ.എ.എല്‍), അഡ്വ. പി. നാഗരാജ് എന്നിവര്‍ എതിര്‍സത്യവാങ്മൂലം രേഖാമൂലം സമര്‍പ്പിച്ചു. കഴിഞ്ഞതവണ റിപ്പോര്‍ട്ട് പരിഗണിച്ചപ്പോള്‍ സാഹിത്യകാരി സാറാ ജോസഫ് എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.എല്‍.ഡി.എഫ് കണ്‍വീനര്‍ ഉള്‍പ്പടെ നാലുപേര്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടപ്പോഴാണ് റിപ്പോര്‍ട്ടിന്‍മേല്‍ വാദം കേള്‍ക്കേണ്ടതില്ളെന്ന നിലപാട് വിജിലന്‍സ് അറിയിച്ചത്. തുടരന്വേഷണ റിപ്പോട്ട് പരിഗണിച്ച ഉചിതമായ തീരുമാനം കോടതിക്ക് സ്വമേധയാ സ്വീകരിക്കാമെന്ന് വക്കം ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ഈ വാദം ക്രിമിനല്‍ നടപടിക്രമത്തിലെ ചട്ടങ്ങള്‍ക്ക് എതിരാണെന്ന വാദവുമായി വി.എസിന്‍െറ അഭിഭാഷകന്‍ രംഗത്തത്തെുകയായിരുന്നു. കോടതി നിര്‍ദേശിച്ച പ്രകാരമുളള അന്വേഷണം നടത്താതെ സ്വാധീനത്തിനുവഴങ്ങി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ വാദം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എതെങ്കിലും വ്യക്തിക്കെതിരായ കേസ് എന്നതിനപ്പുറം സമൂഹത്തെ ആകെ ബാധിക്കുന്ന കേസാണ് ബാര്‍ കോഴയെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ ശക്തമായി പിന്തുണച്ച് മറ്റു കക്ഷികളുടെ അഭിഭാഷകരും രംഗത്തത്തെി.
തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളി കോടതി നേരിട്ട് കേസെടുക്കണമെന്ന് സാറാ ജോസഫും വിജു വി.ആറും സമര്‍പ്പിച്ച ഉപഹരജികള്‍ കോടതി പരിഗണിക്കണമെങ്കില്‍ പ്രോസിക്യൂഷന്‍ അനുമതി വേണമെന്ന് വിജിലന്‍സ് വാദിച്ചു. എന്നാല്‍, മാണി മന്ത്രിസ്ഥാനം ഒഴിഞ്ഞതിനാല്‍ ഇനി പ്രോസിക്യൂഷന്‍ അനുമതി വേണ്ടെന്ന് ഇരുവരുടെയും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. മാര്‍ച്ച് അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.