Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭാവളപ്പിലെ...

നിയമസഭാവളപ്പിലെ തെങ്ങില്‍കയറി തൊഴിലാളിയുടെ സമരം

text_fields
bookmark_border
നിയമസഭാവളപ്പിലെ തെങ്ങില്‍കയറി തൊഴിലാളിയുടെ സമരം
cancel

തിരുവനന്തപുരം: നിയമസഭാസമ്മേളനം നടക്കുന്നതിനിടെ സഭാവളപ്പിലെ കൂറ്റന്‍ തെങ്ങില്‍ കയറി തെങ്ങുകയറ്റത്തൊഴിലാളിയുടെ സമരം. പ്രശ്നങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കുന്ന അധികൃതരുടെ കണ്ണുതുറപ്പിക്കാനാണ് കണ്ണൂര്‍ മുണ്ടേരി സ്വദേശിയും തെങ്ങുകയറ്റത്തൊഴിലാളി യൂനിയന്‍ സംസ്ഥാന ട്രഷററുമായ ടി. സുധീര്‍കുമാര്‍(42) സമരം ചെയ്തത്. വന്‍ സുരക്ഷാസംവിധാനമുള്ള നിയമസഭാസമുച്ചയത്തെ ഒരു മണിക്കൂറിലേറെ മുള്‍മുനയില്‍ നിര്‍ത്തിയ സുധീര്‍ ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പുവാങ്ങിയശേഷമാണ് താഴെയിറങ്ങിയത്. മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത ഇദ്ദേഹത്തെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സഭാവളപ്പിലെ തെങ്ങില്‍ കയറിയത് സമരത്തിന്‍െറ ഭാഗമെന്ന് കണക്കാക്കിയാണ് കടുത്ത നടപടി ഒഴിവാക്കിയത്.
രാവിലെ 11.45 ഓടെയാണ് സുധീര്‍ നിയമസഭാമന്ദിരത്തിന് മുന്നിലെ തെങ്ങില്‍ കയറിയത്. തെങ്ങുകയറ്റത്തൊഴിലാളി യൂനിയന്‍െറ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച നിയമസഭാ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

ഒരു എം.എല്‍.എ അനുവദിച്ച പാസുമായി സഭാവളപ്പിലത്തെിയ സുധീര്‍ സുരക്ഷാപരിശോധനകള്‍ക്കുശേഷം വേഗത്തില്‍ നിയസഭയുടെ പ്രധാന കവാടത്തോടുചേര്‍ന്ന തെങ്ങില്‍ മുദ്രാവാക്യം വിളിച്ച് കയറുകയായിരുന്നു. ഇത് ഏതാനും ജീവനക്കാര്‍ കണ്ടെങ്കിലും ഒന്നും ചെയ്യാനായില്ല. തെങ്ങിന് മുകളില്‍ ഒരു ഓലമടലില്‍ ഇരിപ്പുറപ്പിച്ച സുധീര്‍ മുദ്രാവാക്യംവിളി തുടര്‍ന്നു. ക്ഷേമനിധിയും പെന്‍ഷനും അനുവദിക്കുക, തെങ്ങുകയറ്റത്തൊഴിലാളികളെ വിദഗ്ധതൊഴിലാളികളായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഫയര്‍ഫോഴ്സ് തെങ്ങിനുചുറ്റും സുരക്ഷാമത്തെകള്‍ തയാറാക്കാന്‍ ശ്രമിച്ചെങ്കിലും യന്ത്രസഹായത്താല്‍ കാറ്റ് നിറയ്ക്കാന്‍ കഴിഞ്ഞില്ല. താഴെയിറങ്ങാന്‍ ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചെങ്കിലും വഴങ്ങിയില്ല. നിയമസഭാസെക്രട്ടറി അടക്കമുള്ളവര്‍ അനുനയ നീക്കം നടത്തിയിരുന്നു.

ഇടക്ക് മാധ്യമപ്രവര്‍ത്തകര്‍ പേര് ചോദിച്ചപ്പോള്‍ പേരും ഫോണ്‍ നമ്പറും മുദ്രാവാക്യവും അടങ്ങുന്ന കടലാസ് താഴേക്കിട്ടുകൊടുത്തു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിയമസഭാ മാര്‍ച്ചില്‍ പങ്കെടുക്കുകയായിരുന്ന യൂനിയന്‍ നേതാക്കളെ വിളിച്ചുവരുത്തി ചര്‍ച്ചനടത്തി.
ക്ഷേമനിധി, പെന്‍ഷന്‍, വിദഗ്ധതൊഴിലാളികളായി അംഗീകരിക്കല്‍ എന്നിവയില്‍ ഉറപ്പുനല്‍കി. ശേഷം സംഘടനാനേതാക്കള്‍കൂടി അഭ്യര്‍ഥിച്ചതോടെയാണ് സുധീര്‍കുമാര്‍ താഴെയിറങ്ങിയത്.

വൈദ്യുതി ബോര്‍ഡിന് മുന്നിലും മരത്തില്‍ കയറി സമരം
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ മസ്ദൂര്‍ തസ്തികയിലെ ഒഴിവുകളില്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നടത്തിയ സമരത്തിനിടെ ഒരാള്‍ വൈദ്യുതി ഭവന് സമീപത്തെ ആല്‍മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. നിയമസഭയില്‍ തെങ്ങുകയറ്റത്തൊഴിലാളി മരത്തില്‍ കയറി സമരം ആരംഭിച്ചതിനുപിന്നാലെയായിരുന്നു ഇത്.

നിയമസഭയിലെ സമരം ഒന്നേകാല്‍ മണിക്കൂര്‍കൊണ്ട് അവസാനിച്ചെങ്കിലും വൈദ്യുതിഭവനുമുന്നിലേത് മണിക്കൂറുകള്‍ നീണ്ടു. ഒടുവില്‍ ഡി.വൈ.എഫ്.ഐ അടക്കം സംഘടനകള്‍ ഇടപെട്ടതോടെയാണ് സമരക്കാരന്‍ മരത്തില്‍നിന്ന് ഇറങ്ങിയത്. ഒരാഴ്ചക്കകം പ്രശ്നപരിഹാരമെന്ന ധാരണയില്‍ സമരം നിര്‍ത്തിയെന്നാണ് വിശദീകരണം. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട നെയ്യാറ്റിന്‍കര സ്വദേശിയാണ് ആത്മഹത്യാഭീഷണിയുയര്‍ത്തിയത്. 10  ശതമാനം ഒഴിവുകളില്‍ പോലും നിയമനം നടത്തുന്നില്ളെന്നാണ് ആരോപണം. ഇവര്‍ ദിവസങ്ങളായി സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം നടത്തിവരുകയാണ്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niyamasabha
Next Story