‘സൂഫി ചെപ്പിന കഥ’ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
text_fieldsകോഴിക്കോട്: കെ.പി. രാമനുണ്ണിയുടെ ‘സൂഫി പറഞ്ഞ കഥ’യുടെ തെലുഗു പതിപ്പ് ‘സൂഫി ചെപ്പിന കഥ’ക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം. തെലുഗു സാഹിത്യകാരന്‍ എല്‍.ആര്‍. സ്വാമി പരിഭാഷപ്പെടുത്തിയ കൃതിക്ക് വിവര്‍ത്തന സാഹിത്യ വിഭാഗത്തിലാണ് പുരസ്കാരം. മലയാളത്തില്‍നിന്ന് എട്ടു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത കൃതിയാണിത്. ഇംഗ്ളീഷ്, ഫ്രഞ്ച്, ഹിന്ദി, തമിഴ്, കന്നട, കൊങ്കിണി, ബംഗാളി എന്നീ ഭാഷകളിലും നോവലിന് പരിഭാഷകളുണ്ട്. സിനിമയും ഇറങ്ങി. കേരള സാഹിത്യ അക്കാദമി, ഇടശ്ശേരി പുരസ്കാരങ്ങളും ലഭിച്ച കൃതി കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ ഡിഗ്രി, പി.ജി പാഠപുസ്തകമാണ്.
മതസൗഹൃദത്തിന്‍െറ ആവശ്യകത ഇതിവൃത്തമാക്കിയ കൃതിയുടെ രജത ജൂബിലി ആഘോഷവേളയിലാണ് പുരസ്കാരം. തെലുഗു പതിപ്പിന് കേന്ദ്ര അക്കാദമി പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കെ.പി. രാമനുണ്ണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.