നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍നിന്ന് മാലിന്യം കൊണ്ടുപോകുന്നത് തടഞ്ഞു
text_fields
കാതിക്കുടം: കാതിക്കുടത്ത് നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ ഖരമാലിന്യം പുറത്തേക്ക് കൊണ്ടുപോകുന്ന ലോറികള്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ജൈവവളമെന്ന പേരില്‍ സംസ്ഥാനത്തെയും തമിഴ്നാട്ടിലെയും കാര്‍ഷിക മേഖലകളില്‍ വിതരണം ചെയ്യാനാണ് ഇവ കൊണ്ടുപോകാന്‍ ശ്രമിച്ചത്.
ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ശക്തമായ പ്രതിഷേധത്തത്തെുടര്‍ന്ന് ലോറികള്‍ക്ക് കമ്പനിക്കുള്ളില്‍നിന്ന് പുറത്ത് കടക്കാനായില്ല. തുടര്‍ന്ന് മൂന്ന് മണിക്കൂറോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കൊരട്ടി പൊലീസ് എത്തിയെങ്കിലും പ്രതിഷേധക്കാര്‍ ലോറികള്‍ കടത്തിവിട്ടില്ല.
ചൊവ്വാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് ഖരമാലിന്യങ്ങള്‍ നിറച്ച ലോറികള്‍ കമ്പനിയില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. വിവരമറിഞ്ഞതോടെ ജെയ്സന്‍ പാനികുളങ്ങര, കെ.എ.അനില്‍കുമാര്‍, വി.കെ.മോഹനന്‍, ജോജി തേലക്കാട്ട്, സനൂപ് കൈപ്പുഴ തുടങ്ങിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തത്തെി. മാലിന്യവുമായത്തെിയ നാല് ടോറസ് ലോറികള്‍ സമീപത്തെ വഴിയില്‍ തടഞ്ഞിട്ടു. എന്നിട്ടും മാലിന്യം കൊണ്ടുപോകാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. എസ്.ഐ. രാജേഷിന്‍െറ നേതൃത്വത്തില്‍ കൊരട്ടി പൊലീസ് സ്ഥലത്തത്തെി വാഹനങ്ങളുടെ രേഖകള്‍ പരിശോധിച്ചു. കനത്ത പ്രതിഷേധത്തിനിടെ വൈകീട്ട് നാലോടെ ലോറികള്‍ കമ്പനിക്കുള്ളിലേക്കുതന്നെ തിരിച്ചുവിടാന്‍ പൊലീസ് നിര്‍ദേശിച്ചു.
കാലങ്ങളായി നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ ഖരമാലിന്യങ്ങളടക്കം ജൈവളമെന്ന പേരില്‍ പുറത്ത് വിതരണം ചെയ്യുന്നുണ്ട്. ഇവ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.