കാര്‍ഷിക സര്‍വകലാശാല അസി. പ്രഫസര്‍ നിയമനം: തിരക്കിട്ട് വിജ്ഞാപനമിറക്കാന്‍ ശ്രമം
text_fieldsതൃശൂര്‍: കാര്‍ഷിക സര്‍വകലാശാലയില്‍ അസി. പ്രഫസര്‍ നിയമനത്തിന് തിരക്കിട്ട് വിജ്ഞാപനം ഇറക്കാന്‍ നീക്കം. സ്റ്റാറ്റ്യൂട്ട് ഇല്ളെന്ന് പറഞ്ഞ് മാറ്റിവെച്ച നിയമനമാണ് തിരക്കിട്ട് നടത്താന്‍ ശ്രമിക്കുന്നത്. ഈയാഴ്ച വിജ്ഞാപനം ഇറങ്ങുമെന്ന് അറിയുന്നു. സര്‍വകലാശാലയിലെ ഉന്നതരാണ് നീക്കത്തിന് പിന്നില്‍. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് നിയമന വിജ്ഞാപനം ഇറക്കാനുള്ള നീക്കത്തിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യമാണെന്ന് ആക്ഷേപമുണ്ട്.
അസി. പ്രഫസറുടെ 200ഓളം ഒഴിവുണ്ട്. നിയമനം നടത്തണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് ഭരണസമിതി യോഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സ്റ്റാറ്റ്യൂട്ടിന്‍െറ അഭാവത്തില്‍ സാധ്യമല്ളെന്ന നിലപാടാണ് വൈസ് ചാന്‍സലറും രജിസ്ട്രാറും സ്വീകരിച്ചത്. മാത്രമല്ല, കൃഷിവകുപ്പ് സെക്രട്ടറിക്ക് സര്‍വകലാശാല ഇത്തരത്തില്‍ വിശദീകരണവും നല്‍കി. ചാന്‍സലറായ ഗവര്‍ണറുടെ ഓഫിസില്‍നിന്ന് സര്‍ക്കാറിന് കൈമാറിയ സ്റ്റാറ്റ്യൂട്ട് ആകട്ടെ പല വകുപ്പില്‍ കുടുങ്ങി കിടക്കുകയാണ്.
കാലങ്ങളായുള്ള അധ്യാപകക്ഷാമത്തെക്കുറിച്ച് അധികൃതര്‍ക്ക് പൊടുന്നനെ ബോധോദയം ഉണ്ടായതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപം ശക്തമാണ്.
തൃശൂര്‍ നഗരപരിധിയില്‍ ആരംഭിച്ച ‘നിയമന സഹായ കേന്ദ്ര’വുമായി ബന്ധപ്പെട്ട ചിലര്‍ ഇതിന് പിന്നിലുള്ളതായി പറയപ്പെടുന്നു. അടിയന്തരമായി നിയമനം നടത്താന്‍ വിദ്യാര്‍ഥികളെ ഇളക്കിവിടാനും ശ്രമമുണ്ട്. നിയമനം ഉറപ്പിക്കാന്‍ ചിലര്‍ നടത്തിയ നീക്കങ്ങളുടെ വിവരം സര്‍വകലാശാലക്ക് പുറത്ത് പാട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.