ചട്ടങ്ങള്‍ മറികടന്ന് ചോദ്യപേപ്പര്‍ അച്ചടി സി ആപ്റ്റിന്
text_fieldsതൃശൂര്‍: സ്കൂള്‍ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ അച്ചടി വിവാദ സ്ഥാപനമായ സി ആപ്റ്റിന് വിദ്യാഭ്യാസ വകുപ്പ് ടെന്‍ഡറില്ലാതെ നല്‍കി. ചോദ്യപേപ്പര്‍ അച്ചടി ഓപണ്‍ ടെന്‍ഡറിലൂടെ വേണമെന്ന തീരുമാനം അട്ടിമറിച്ചാണ് സി ആപ്റ്റിന് വഴിവിട്ട് കരാര്‍ നല്‍കിയത്. ഇതുസംബന്ധിച്ച് സര്‍വശിക്ഷാ അഭിയാന്‍ ജില്ലാ ഓഫിസര്‍മാര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. കോടികളുടെ ക്രമക്കേടിന് വഴിയൊരുക്കുന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിംലീഗിന്‍െറ താല്‍പര്യപ്രകാരമാണെന്ന് ആക്ഷേപമുണ്ട്.
സര്‍വശിക്ഷാ അഭിയാന്‍െറ ജില്ലാതല പര്‍ച്ചേസ് കമ്മിറ്റിയുടെ ഫണ്ട് ഉപയോഗിച്ചാണ് ചോദ്യപേപ്പര്‍ അച്ചടിക്കുന്നത്. പാദ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ അച്ചടി കരാര്‍ നല്‍കിയത് സഹകരണ മേഖലയിലെ പ്രസുകള്‍ക്കായിരുന്നു. വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ അച്ചടി കരാര്‍ ടെന്‍ഡര്‍ നടപടിയിലൂടെ നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പര്‍ച്ചേസ് കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെയാണ് പേപ്പര്‍ ഒന്നിന് 27 പൈസ നിരക്കില്‍ സി ആപ്റ്റിന് ടെന്‍ഡറില്ലാതെ നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചത്. അതത് ജില്ലകളിലാണ് അച്ചടി കരാര്‍ നല്‍കുക. പേപ്പര്‍ ഒന്നിന് കേവലം 10 മുതല്‍ 19 പൈസ വരെ നിരക്കില്‍ അച്ചടിക്കാമെന്നിരിക്കെ 27 പൈസക്ക് കരാര്‍ നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.
പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട് സി ആപ്റ്റില്‍ വന്‍ ക്രമക്കേട് നടന്നതായി ധനകാര്യ വിഭാഗവും വിജിലന്‍സും കണ്ടത്തെിയിരുന്നു. തുടര്‍ന്ന് സി ആപ്റ്റ് എം.ഡിയായിരുന്ന സജിത് രാഘവനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സസ്പെന്‍ഡ് ചെയ്തു. ഇതിന് പിന്നാലെയാണ് ചട്ടങ്ങള്‍ മറികടന്ന് സി ആപ്റ്റിന് ചോദ്യപേപ്പര്‍ അച്ചടി കരാര്‍ നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.