ഇന്ധനസെസ്സ് ഉപയോഗപ്പെടുത്തി റോഡ് വികസിപ്പിക്കൽ പദ്ധതിക്ക് അനുമതി
text_fieldsതിരുവനന്തപുരം: ഇന്ധന സെസ് ഉപയോഗപ്പെടുത്തി റോഡ് വികസിപ്പിക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭായോഗം അനുമതി നൽകി. രണ്ട് ഘട്ടങ്ങളിലായി 2680കോടി രൂപ ചെലവ് വരുന്ന 20 പ്രധാന റോഡുകളാണ് വികസിപ്പിക്കുക. ഇതുസംബന്ധിച്ച ബജറ്റ് പ്രഖ്യാപനമാണ് ഇതോടെ നടപ്പാവുന്നത്. ആദ്യഘട്ടത്തിലെ പത്ത് റോഡുകൾക്കുള്ള നടപടികൾ പൂർത്തിയായതായി മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പണി ഉടനേ തുടങ്ങുന്ന ആദ്യത്തെ പത്ത് പദ്ധതികൾ:
1.പ്രാവച്ചമ്പലം - വഴിമുക്ക് (6.5 കി.മീറ്റര്‍ നാലുവരി)
2.ഹില്‍ ഹൈവേ- ചെറുപുഴ - പയ്യാവൂര്‍ ഉളിക്കല്‍-വള്ളിത്തോട് (59.415 കി.മീറ്റര്‍)
3.ഹില്‍ ഹൈവേ -നന്താരപടവ് - ചെറുപുഴ (33 കി.മീറ്റര്‍)
4.നാടുകാനി-വഴിക്കടവ്-നിലമ്പൂര്‍-ഇടവണ്ണ-മഞ്ചേരി-മലപ്പുറം-വേങ്ങര- തിരൂരങ്ങാടി-പരപ്പനങ്ങാടി (90 കി.മീറ്റര്‍)
5.വലിയ അഴീക്കല്‍ പാലം
6.കോടിമതാ-മണ്ണര്‍ക്കാട് ബൈപാസ് (ആദ്യ ഘട്ടം)
7.വൈറ്റില മേല്‍പ്പാലം
8. കുണ്ടന്നൂര്‍ മേല്‍പ്പാലം
9. തൊണ്ടയാട് മേല്‍പ്പാലം
10.രാമനാട്ടുകര മേല്‍പ്പാലം ഭരണാനുമതി നല്‍കിയ റോഡുകള്‍
ഭരണാനുമതി നല്‍കിയ റോഡുകള്‍
1.ചവറ കെ.എം.എം.എല്‍ ജംഗ്ഷന്‍ - കുറ്റിവട്ടം -അരിനല്ലൂര്‍ പടപ്പനാല്‍- കരാളിമുക്ക്-കടപ്പുഴ- കുണ്ടറ ഐ.ടി പാര്‍ക്ക് - കൊട്ടിയം റോഡ് പുനര്‍നിര്‍മ്മാണം (32 കി.മീറ്റര്‍)
2.കുരുതിക്കളം-വെളിയമറ്റം-തൊടുപുഴ-ഞാറുക്കുറ്റി-വണ്ണപുരം-ചെറുതോണി റോഡ്
3.പാലക്കാട് ലിങ്ക് റോഡ്
4.കുറ്റിപ്പുറം എഞ്ചിനീയറിങ് കോളേജ്-ഷൊര്‍ണ്ണൂര്‍ റോഡ് (പട്ടമ്പി പാലം ഉള്‍പ്പെടെ)
5.മാനാഞ്ചിറ-വെള്ളിമാടുകുന്ന് നാലു വരി വികസനം (8.4 കി.മീറ്റര്‍
6. ഏനാത്ത് - ഏഴംകുളം- ചന്ദനപ്പള്ളി - വള്ളിക്കോട് - വാകയാര്‍-കോന്നി താന്നിത്തൊട്-ചിറ്റാര്‍-ആനമുഴി-പ്‌ളാപ്പള്ളി (75 കി.മീറ്റര്‍)
7.പുല്ലേപാടി-തമ്മനം ചക്കരപറമ്പ് (എന്‍.എച്ച് ബൈപാസ് 3.245 കി.മീറ്റര്‍)
8.പടിഞ്ഞാറേകോട്ട മേല്‍പ്പാലം
9.ചൂണ്ടല്‍-ഗുരുവായൂര്‍-ചാവക്കാട് നാലു വരിപാത വികസനം (11.5 കി.മീറ്റര്‍)
10. സുല്‍ത്താന്‍ ബത്തേരി ബൈപാസ് (എന്‍.എച്ച് 212) 5 കി.മീറ്റര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.