പൊതുവേദിയില്‍ സി.ആര്‍. നീലകണ്ഠനും എ.എ.പി ജില്ലാ കണ്‍വീനറും തമ്മില്‍ വാക്കേറ്റം
text_fieldsകോട്ടയം: സംസ്ഥാന കണ്‍വീനര്‍ പദവിയെച്ചൊല്ലി എ.എ.പി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠനും കോട്ടയം ജില്ലാ കണ്‍വീനറും തമ്മില്‍ പരസ്യമായ വാക്കേറ്റം. 19ന് ജില്ലാ സമ്മേളനം നടത്തുന്നതുമായി ബന്ധപ്പെട്ട് കോട്ടയം പ്രസ്ക്ളബില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ഇരുവിഭാഗം പരസ്പരം ചേരിതിരിഞ്ഞത്.
സംസ്ഥാന കണ്‍വീനര്‍ സ്ഥാനത്തുനിന്നുള്ള സാറാജോസഫിന്‍െറ രാജി കേന്ദ്രനേതൃത്വം അംഗീകരിച്ചിട്ടില്ളെന്നും അതിനാല്‍ പാര്‍ട്ടി പരിപാടി പ്രഖ്യാപിക്കാന്‍ കണ്‍വീനര്‍ എന്ന നിലയില്‍ സി.ആര്‍. നീലകണ്ഠന് അവകാശമില്ളെന്നുമായിരുന്നു വാദം. ഇതിനെ എതിര്‍ത്ത് നീലകണ്ഠനും സംസാരിച്ചതോടെ ഒപ്പംവന്ന അനുയായികള്‍ ചേരിതിരിഞ്ഞ് തര്‍ക്കിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പരിപാടി വിശദീകരിച്ച സി.ആര്‍. നീലകണ്ഠനില്‍നിന്ന് മൈക്ക് ഏറ്റെടുത്ത കോട്ടയം ജില്ലാ കണ്‍വീനര്‍ ജേക്കബ് ജോസഫ് സംസ്ഥാന കണ്‍വീനറായി നീലകണ്ഠനെ അംഗീകരിക്കില്ളെന്ന് പറഞ്ഞതോടെയാണ് എല്ലാവരെയും അമ്പരപ്പിക്കുന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ബഹളം കൈയാങ്കളിയിലത്തെുന്ന സാഹചര്യം ഒഴിവാക്കുന്നതിന് പത്രപ്രവര്‍ത്തകര്‍ ഇടപെട്ടതോടെ ജില്ലാ കണ്‍വീനര്‍ ജേക്കബ് ജോസഫും സെക്രട്ടറി ബെഞ്ചമിനും വാര്‍ത്താസമ്മേളനം ബഹിഷ്കരിച്ച് പുറത്തുപോയി. ഇതോടെ വീണ്ടും വേദിയിലത്തെിയ നീലകണ്ഠന്‍ വാര്‍ത്താസമ്മേളനത്തിന് താനാണ് ഫീസടച്ചതെന്നും കേന്ദ്രനേതൃത്വം കണ്‍വീനറായി തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു. പഴയ സംസ്ഥാന കമ്മിറ്റിയുടെ കാലാവധി ഒക്ടോബര്‍ 31ന് കഴിഞ്ഞതോടെ ജനുവരി ഒന്നുമുതല്‍ താന്‍ കണ്‍വീനറായും അരുണ്‍ ജോസഫ് സെക്രട്ടറിയും പോള്‍ ജോസഫ് ട്രഷററുമായി എട്ടംഗസമിതിയെ കേന്ദ്രം ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അശോക് ജോര്‍ജും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.