സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീഫോര്‍ സര്‍വേ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാവില്ളെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീഫോര്‍ സര്‍വേ. 140 മണ്ഡലങ്ങളില്‍ ഇടതുമുന്നണി 77 മുതല്‍ 82 വരെ സീറ്റുകളില്‍ ജയിക്കുമെന്നാണ് സര്‍വേ പ്രവചനം. 41 ശതമാനംവരെ വോട്ടാകും എല്‍.ഡി.എഫ് നേടുക.
55 മുതല്‍ 60 വരെ സീറ്റുകളിലാകും യു.ഡി.എഫിന് ജയിക്കാനാവുക. 37 ശതമാനം വോട്ടര്‍മാര്‍ യു.ഡി.എഫിനെ തുണക്കും. ബി.ജെ.പി മൂന്നുമുതല്‍ അഞ്ചുവരെ സീറ്റില്‍ ജയിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. 18 ശതമാനമാകും ബി.ജെ.പിയുടെ വോട്ട് വിഹിതം. മറ്റ് പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഒരു സീറ്റിലും ജയിക്കാനാവില്ളെങ്കിലും നാല് ശതമാനം വോട്ട് നേടുമെന്നും സര്‍വേ ഫലം പറയുന്നു.
ഫെബ്രുവരി ഒന്നുമുതല്‍ 12വരെയാണ് സര്‍വേ നടത്തിയത്. 70 നിയമസഭാ മണ്ഡലങ്ങള്‍ സര്‍വേക്കായി തെരഞ്ഞെടുത്തു. 15,778 വോട്ടര്‍മാരെ നേരില്‍കണ്ട് അഭിപ്രായം തേടി. 568 ഗ്രാമങ്ങളിലും 146 നഗരങ്ങളിലുമായിരുന്നു സര്‍വേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.