ഒരു നോക്ക് കാണാന്‍ പതിനായിരങ്ങള്‍
text_fieldsതിരൂരങ്ങാടി: സമസ്തയുടെ അമരക്കാരനെ ഒരു നോക്കുകാണാനും പ്രാര്‍ഥനകളില്‍ പങ്കെടുക്കാനും ചെമ്മാട് ദാറുല്‍ ഹുദയില്‍ എത്തിയത് പതിനായിരങ്ങള്‍. ഉച്ചക്ക് 12 മുതല്‍ ഒഴുകിയത്തെിയ ജനസാഗരത്തെ നിയന്ത്രിക്കാന്‍ വളന്‍റിയേഴ്സും പൊലീസും നന്നേ പാടുപെട്ടു.
വൈകീട്ട് 4.15 വരെ പൊതുദര്‍ശനത്തിനുവെച്ച ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ മയ്യിത്ത് നമസ്കാരം 4.30ന് തന്നെ നടന്നു.
അപ്പോഴും ആയിരങ്ങള്‍ ഒരു നോക്കുകാണാനാവാതെ നമസ്കാരത്തിലും പ്രത്യേക പ്രാര്‍ഥനയിലും പങ്കെടുത്താണ് ഉസ്താദിന് വിടനല്‍കിയത്. എല്ലാം കൃത്യസമയം പാലിക്കാനായതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ദാറുല്‍ ഹുദയിലത്തെിയ പതിനായിരങ്ങള്‍ മടങ്ങുമ്പോഴും അവിടത്തെ വിദ്യാര്‍ഥികള്‍ വിതുമ്പി. 22 വര്‍ഷം വിദ്യാര്‍ഥികള്‍ക്കിടയില്‍ ജീവിച്ച ഉസ്താദ് രോഗശയ്യയില്‍ കിടക്കുമ്പോള്‍തന്നെ ഖബറടക്കം ദാറുല്‍ ഹുദ അങ്കണത്തിലാക്കണമെന്ന് വസിയ്യത്ത് ചെയ്തിരുന്നു. ദാറുല്‍ ഹുദ ശില്‍പി ഡോ. യു. ബാപ്പുട്ടി ഹാജിയുടെ ഖബറിടം മാത്രമാണ് ഇവിടെയുള്ളത്.
1977 മുതല്‍ ചെമ്മാട് മസ്ജിദില്‍ മുദരിസ്സായിരുന്ന സൈനുദ്ദീന്‍ മുസ്ലിയാര്‍ 1994 വരെ ഈ മഹല്ലിലെയും മറ്റും വിശ്വാസികളുടെ അത്താണിയായി. 1994 മുതലാണ് ദാറുല്‍ ഹുദയില്‍ എത്തുന്നത്. നാല് പതിറ്റാണ്ട് ജീവിതം ചെലവിട്ട ചെമ്മാട്ടുതന്നെ അന്ത്യവിശ്രമവും നല്‍കി നാടും അദ്ദേഹത്തെ ആദരിച്ചു.
പതിനായിരങ്ങള്‍ക്ക് പുറമെ അറബ് പ്രതിനിധികളും സമൂഹത്തിന്‍െറ നാനാതുറകളിലുള്ളവരും കാമ്പസിലത്തെി. പത്ത് സമയങ്ങളിലായി മയ്യിത്ത് നമസ്കാരവും നടന്നു.
അവസാന നമസ്കാരത്തിന് സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ നേതൃത്വം നല്‍കി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ്കോയ ജമലുലൈ്ളലി, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി. മുജീബ്റഹ്മാന്‍, എം.എ. യൂസുഫലി, എം.ഐ. ഷാനവാസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍, സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. വീരാന്‍കുട്ടി, ഡോ. എന്‍.എ.എം. അബ്ദുല്‍അസീസ്, ഓണമ്പള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, പി. കുഞ്ഞാണി മുസ്ലിയാര്‍, പി.കെ.കെ. ബാവ, എം.സി. മായിന്‍ഹാജി, ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. എ.പി. അബ്ദുല്‍വഹാബ്, സി.പി. ഉമര്‍സുല്ലമി, ഡോ. ഇ.കെ. അഹമ്മദ്കുട്ടി, നജീബ് മൗലവി, അബ്ദുല്‍ജബ്ബാര്‍ ശിഹാബ് തങ്ങള്‍, അഹമ്മദ് അബ്ദുല്ല ഹുറൂബ് അജ്മാന്‍, ശൈഖ് മഹ്മൂദ് റാസല്‍ഖൈമ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, അഹമ്മദ് കബീര്‍ ബാഖവി, റഹ്മത്തുല്ല ഖാസിമി മൂത്തേടം, സി.പി. സെയ്തലവി, കെ.എം. സെയ്തലവി ഹാജി, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ഹമീദലി ശിഹാബ് തങ്ങള്‍, പി.കെ. ഫിറോസ്, തോടൂര്‍ കുഞ്ഞിമുഹമ്മദ് മുസ്തഫ മുണ്ടുപാറ, നവാസ് പൂനൂര്‍, എ. സജീവന്‍, ടി.പി. അഷ്റഫലി, നിസാര്‍ മത്തേര്‍, ഇബ്രാഹിം തിരൂരങ്ങാടി തുടങ്ങിയവര്‍ ദാറുല്‍ ഹുദയിലത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.